ബീഭല്‍സുവൃത്താന്തമജാതശത്രവേ

ബീഭല്‍സുവൃത്താന്തമജാതശത്രവേ
നിവേദിതുംരോമശതാപസോത്തമം
ആദിശ്യശസ്ത്രാണിസമന്ത്രപൂര്‍വകം
ന്യപീപഠത്തംത്രിദശാധിനായക:

അർത്ഥം: 

ബീഭസുവിന്റെ വൃത്താത്താന്തം ധര്‍മ്മപുത്രനെ അറിയിക്കുവാനായി താപസോത്തമനായ രോമേശനെ നിയോഗിച്ചിട്ട് ഇന്ദ്രന്‍ അര്‍ജ്ജുനനെ മന്ത്രസഹിതം ദിവ്യാസ്ത്രങ്ങള്‍ പഠിപ്പിച്ചു.

വൃത്തം:ഇന്ദ്രവംശയുംവംശസ്ഥവുംകലര്‍ന്നഉപജാതി.