പൂരുവംശജന്മാരാം

രാഗം: 
കഥാപാത്രങ്ങൾ: 

പല്ലവി:
ശ്രൃണുമേസുരവരസല്ലാപം

ചരണം 1:
പൂരുവംശജന്മാരാംപുരുഷപുംഗവന്മാരേ
പുരുഹൂതകാണ്മാനുള്ളിൽഭൂരികൗതുകംമേ

ചരണം 2:
അത്രയുമല്ലകേൾനീധാത്രീതലത്തിലുള്ള
തീർത്ഥങ്ങൾസേവിപ്പാനുംസംഗതിവന്നുകൂടും

ചരണം 3:
സാധുജനങ്ങളുടെസന്നിധിവിശേഷണ
സാധ്യമല്ലാത്തവസ്തുസാധിച്ചീടുന്നുനൂനം

അർത്ഥം: 
എന്റെ വർത്തമാനം കെട്ടാലും അല്ലയോ ദേവേന്ദ്രാ! പൂരുവശത്തിൽ ജനിച്ച പാണ്ഡവന്മാരെ കാണാൻ എനിക്ക് അതിയായ സന്തോഷമുണ്ട്, ഹേ ദേവേന്ദ്ര! അത് മാത്രമല്ല ഭൂമിയിലെ വിശുദ്ധതീർത്ഥങ്ങളിലൂടെ തീർത്ഥാടനം നടത്താനും അപ്പോൾ എനിക്ക് സാധിക്കും. സാധാരണസാദ്ധ്യമല്ലാത്ത സദ്ജനങ്ങളുടെ സാമീപ്യം സാധിക്കുകയും ചെയ്യും.