ഇന്നു നീ സീതയെ
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
	ഇത്ഥം തിമിർത്തു വചനങ്ങളുരച്ചഥോതൗ
	പക്ഷീന്ദ്രരാഷസവരൗ കലഹങ്ങൾ ചെയ്തു
	ഗൃദ്ധ്രേന്ദ്രനാശു ദശകണ്ഠരഥം മുറിച്ചു
	ചിത്തേ നിതാന്ദകുപിതസ്സജഗാദചൈവം
	ഇന്നു നീ സീതയെ കൈവിടൂ രാവണ
	പിന്നെ ഞാൻ നിന്നെ കൊല്ലുകയില്ല
അർത്ഥം: 
	ശ്ലോകം:- പക്ഷിശ്രേഷ്ഠനും അസുരരാജാവും ഇങ്ങനെ അഹങ്കരിച്ച് പറഞ്ഞുകോണ്ട് യുദ്ധം ചെയ്തു. ജടായു രാവണന്റെ തേർ ദേഷ്യത്തോടെ തകർത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു.
	പദം:-ഇപ്പോൾ നീ സീതയെ വെറുതെ വിടൂ. എന്നാൽ നിന്നെ ഞാൻ കൊല്ലുകയില്ല.