ജടായു

ജടായു (പക്ഷി)

Malayalam

ഹന്ത രാമ മഹാമതേ

Malayalam
ഹന്ത രാമ മഹാമതേ! ഹഹ പങ്‌ക്തിരഥമഹീപാലകൻ
ബന്ധുവത്സലനിന്ദ്രലോകമുപേയിവാൻ മേ സഖാ.
അസ്തു സ്വസ്തി നിനക്കു രാഘവ യാമിയെന്റെ നിവാസം ഞാൻ
രാമ നീ മനതാരിലെന്നെ നിനയ്ക്കുമളവിഹ എത്തുവൻ

രാമ നീലകളേബര ജയ

Malayalam
ഏവം പറഞ്ഞു മുനിമാർ നടകൊണ്ടശേഷം
ഗോദാവരീനികടപഞ്ചവടീവനാന്തേ
രാമൻ തയാ സഹജനോടുമുവാസ മോദാൽ
രാമം സമേത്യ സ ജടായുരുവാച ചൈനം
 
രാമ, നീലകളേബര ജയ രാജമാനമുഖാംബുജം
രാമ ഭീമഗുണാലയ ജയ രാജരാജശിരോമണേ!
നിന്നുടെ ജനകൻ മഹീപതി ധന്യനാകിയ ദശരഥൻ
തന്നുടെ സഖിയായ ഗൃദ്ധ്രനഹം ജടായുരയേ വിഭോ!
ഹന്ത കാനനചാരണം തവ എന്തിനായിതു സന്മതേ
ബന്ധുവത്സല രാമചന്ദ്ര മമൈതദേവ വദാധുനാ

 

രാഘവ മഹാബാഹോ

Malayalam
രാഘവ മഹാബാഹോ രാജീവലോചന
രാജരാജശേഖര കേൾക്ക
 
രാവണൻ മഹാവീരൻ രാമ സീതയെയിന്നു
രഭസമോടു കൊണ്ടുപോയി
വിരവിനൊടടുത്തും ഞാൻ പെരുവഴി തടുത്തേൻ
പെരുകിന പോർ ചെയ്തനേരം
ഭൂപനന്ദന എന്നെ കപടം കൊണ്ടു വഞ്ചിച്ചു
സപദി ചന്ദ്രഹാസത്താൽ വെട്ടി
ദക്ഷിണപക്ഷവും അറ്റഹം ലഘുവായി
തൽക്ഷണം ധരണിയിൽ വീണേൻ
അരുളിനാൾ തദാ ദേവി സരസമാം തവജായാ
ശ്രീരാമനെക്കണ്ടിതെല്ലാം
ഉരചെയ്വോളവും നീ മരണം വരരുതെന്നു
ത്വൽഗതമാനസസാക്ഷി

നേരുനേരതു കണ്ടീടാമെങ്കിൽ

Malayalam
നേരുനേരതു കണ്ടീടാമെങ്കിൽ
പോരിനാരോടു നീ മതിയാകും
 
ഇത്ഥം പറഞ്ഞു വിരവോടു ജടായുപക്ഷം
ചിച്ഛേദ ദക്ഷിണമവൻ സ പപാത ഭൂമൗ
താപം നിരീക്ഷ്യ വരമേകി നരേന്ദ്രജായാ
ലബ്ധാർത്ഥനായ് ദശമുഖൻ പുരമാപ വേഗാൽ
 
(തിരശ്ശീല)

Pages