മനുജതിലകമമ
സുതംസമാഹുയസുശിക്ഷിതാസ്ത്രം
സുരേശ്വരസ്സൂനൃതയാചവാചാ
കദാചിദേനംഗുരുദക്ഷിണാമിഷാൽ
വധംയയാചേദിവിഷദ്വിരോധിനാം
പല്ലവി:
മനുജതിലകമമമൊഴികൾനിശമയാധുനാ
അനുപല്ലവി:
രജനികരകുലാവതംസരത്നമേധനഞ്ജയാശു
ചരണം 1:
അസ്ത്രശസ്ത്രമെങ്കൽനിന്നുപുത്രനീപഠിച്ചതിന്നു
പാർത്ഥിവഗുരുദക്ഷിണതരേണമിന്നുനീ
മനുഷ്യശ്രേഷ്ഠാ, ചന്ദവംശമലങ്കരിക്കുന്ന രത്നമേ, ധനഞ്ജയാ, ഉടനെ ഞാന്‍ പറയുന്നത് ശ്രവിക്കുക. പുത്രാ, എന്നില്‍നിന്ന് നീ അസ്ത്രശസ്ത്രങ്ങള്‍ പഠിച്ചതിന് അര്‍ജ്ജുനാ, നീ ഇന്ന് ഗുരുദക്ഷിണതരണം.
ഇടതുവശത്തുകൂടി പ്രവേശിക്കുന്ന അര്‍ജ്ജുനന്‍ വലതുഭാഗത്തിരിക്കുന്ന ഇന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട്, വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു. ഇന്ദ്രന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.