നേരുനേരതു കണ്ടീടാമെങ്കിൽ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
നേരുനേരതു കണ്ടീടാമെങ്കിൽ
പോരിനാരോടു നീ മതിയാകും
 
ഇത്ഥം പറഞ്ഞു വിരവോടു ജടായുപക്ഷം
ചിച്ഛേദ ദക്ഷിണമവൻ സ പപാത ഭൂമൗ
താപം നിരീക്ഷ്യ വരമേകി നരേന്ദ്രജായാ
ലബ്ധാർത്ഥനായ് ദശമുഖൻ പുരമാപ വേഗാൽ
 
(തിരശ്ശീല)
അർത്ഥം: 
പദം:- ഉവ്വുവ്വ്. നമുക്ക് യുദ്ധത്തിൽ കാണാം.
ശ്ലോകം: - ഇങ്ങനെ പറഞ്ഞ് രാവണൻ ജടായുവിന്റെ വലത്തെ ചിരകു മുറിയ്ക്കുകയും ജടായു ഭൂമിയിൽ വീഴുകയും ചെയ്തു. ജടായുവിന്റെ സങ്കടം കണ്ട്, സീത അവനു (രാമനെ കണ്ട് വിവരങ്ങൾ പറയാതെ നീ മരിക്കില്ല എന്ന) വരം കൊടുത്തു. രാവണൻ കൃതാർത്ഥതയോടെ ലങ്കയിലെത്തി.