തരുണി സതി ജാനകി

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സീതാമശോകവിപിനേ സ നിധായവാണൂ
സീത സശോകവിപിനേ നിതരാം വസിച്ചു
ശ്രീരാമനാശ്രമമുപേത്യ ച തമ്പിയോടും
കാണാഞ്ഞു സീതയെയുടൻ വിലലാപ കാമം
 
 
തരുണി സതി ജാനകി ഹരിണാങ്കസുവദനേ
കരുണയോടു ദേഹി നിൻ ദർശനം മമതേ
 
ഹരിണമതിൽ മോഹമുണ്ടെങ്കിലോ വല്ലഭേ
ഹരിണാങ്കധൃതമായ ഹരിണമിഹ തരുവൻ
 
അനുജ മമ ലക്ഷ്മണ സരസി മമ വല്ലഭ
ജനകനൃപകന്യകാ മുഴുകി കരമിതല്ലൊ
 
അനുജ കരയെറ്റു നീ അനുജ കരയെറ്റു നീ
ഹന്ത മമ വല്ലഭാ സരസ്സിൽ മുഴുകിപ്പോയി
അർത്ഥം: 
ശ്ലോകം:- രാവണൻ സീതയെ അശോകവനികയിൽ താമസിപ്പിച്ചു. സീത വളരെ സങ്കടത്തോടുകൂടി അവിടെ ഇരിപ്പായി. ശ്രീരാമനാകട്ടെ അനുജനോടുകൂടി ആശ്രമത്തിലെത്തി സീതയെ കാണാഞ്ഞ് ഒട്ടേറെ കരഞ്ഞു.
പദം:- സുന്ദരീ, ചന്ദ്രനേ പോലെ ഭംഗിയുള്ള മുഖമുള്ളവളേ, പതിവ്രതേ, ദയവായി എനിക്ക് ദർശനം തരൂ. മാനിനെ നിനക്കു മോഹമെങ്കിൽ ചന്ദ്രനിലെ മാനിനെ തന്നെ പിടിച്ച് തരാം. (ചന്ദ്രന്റെ ഉള്ളിൽ കാണുന്ന കറുപ്പ് മാൻ എന്ന സങ്കൽപ്പം). അനുജാ ലക്ഷ്മണാ, ജനകരാജാവിന്റെ മകൾ ആയ സീത എന്റെ ഭാര്യ, ഇതാ തടാകത്തിൽ കിടക്കുന്നു. (താമരത്തണ്ട് കണ്ടാണ് രാമൻ ഇങ്ങനെ വിലപിയ്ക്കുന്നത്.) അനുജാ കഷ്ടം എന്റെ ഭാര്യ തടാകത്തിൽ മുങ്ങിപ്പോയി അവളെ കരകയറ്റൂ.