പിതൃസഖ മഹാബാഹോ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്രീരാമനും തമ്പിയുമായ് പ്രിയാന്താ-
മനേഷണംചെയ്തു നടക്കുമപ്പോള്‍
വീരം മഹാന്തം പതിതം ശയാനം
ജടായുഷം വീക്ഷ്യ ജഗാദരാമ:
പിതൃസഖ മഹാബാഹോ താത ഗൃദ്ധ്രപുംഗവ
കൃതസുകൃതകാരുണ്യ വന്ദേ
കൃതശല്യമഹോ തവഗാത്രം കേനഹേതുനാ
വദ വദ മഹാപക്ഷിരാജൻ
അർത്ഥം:
ശ്ലോകം: ശ്രീരാമനും അനുജനുമായി, പ്രിയയായ സീതയെ അങ്ങനെ അന്വേഷിച്ച് നടക്കുന്ന സമയത്ത് വീരനും ഭൂമിയിൽ വീണ് കിടക്കുന്നവനും ആയ ജടായുവിനെ കണ്ട് ഇങ്ങനെ പറഞ്ഞു.
പദം:- പിതാവിന്റെ കൂട്ടുകാരാ, കയ്യൂക്കുള്ളവനേ, അച്ഛാ, അല്ലയോ പക്ഷിശ്രേഷ്ഠാ, പുണ്യംചെയ്തവനേ നിന്നെ വന്ദിയ്ക്കുന്നു. നിന്റെ ശരീരം മുറിഞ്ഞിരിക്കുന്നതിനു കാരണം എന്താണ്? വേഗം വേഗം ഹേ പക്ഷിരാജൻ, പറയൂ.