സഹജസൗമിത്രേ മിഹിരനഞ്ജസാ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
തദനു സ രഘുവര്യൻ പമ്പയാകും സരസ്സിൻ
തടമതനുജനോടും കോമളൻ പുക്കു സാകം
മദനവിശിഖഖിന്നൻ മാനസേ താപമോടും
മഗധമഹിപപുത്രീപുത്രനോടേവമൂചേ
 
സഹജസൗമിത്രേ മിഹിരനഞ്ജസാ
ദഹനരശ്മിയിൽ ഗഗനേ കാണുന്നു
 
ഉടലിലേറെയും ചൂടു തോന്നുന്നു
വിടപിമൂലത്തിൽ ഝടിതിപോക നാം
അർത്ഥം: 
ശ്ലോകം:- പിന്നെ ശ്രീരാമൻ ലക്ഷ്മണനോടുകൂടെ പമ്പാസരസ്സിന്റെ തീരത്തെത്തി. കാമതാപത്താൽ ദുഃഖിതനായി രാമൻ ലക്ഷ്മണനോട് ഇങ്ങനെ പറഞ്ഞു.
പദം:-അനുജാ ലക്ഷ്മണാ സൂര്യൻ ആകാശത്ത് കത്തിജ്വലിയ്ക്കുന്നു. വല്ലാത്തെ ചൂടുതോന്നുന്നു. മരച്ചുവട്ടിലേക്ക് നമുക്ക് വേഗം പോകാം.