വിക്രമി നിന്‍സഹജനാം സുഗ്രീവന്‍

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശ്രീരാമനേവമരുൾചെയ്ത ബിഭേദ സാലാൻ
ഏകേന ഘോരവിശിഖേന മഹേന്ദ്രതുല്യൻ
വീരസ്തദാ കപിവരൻ പരിതോഷതസ്തം
രാമാജ്ഞയാ പുരമുപേത്യ വിളിച്ചു ചൊന്നാൻ
 
വിക്രമി നിന്‍സഹജനാം സുഗ്രീവന്‍ വിളിക്കുന്നു ഞാന്‍
അഗ്രജ വൈകാതെ യാഹി ശക്രജ വാ പോരിനായി
 
പോരിനായേഹി സോദരാ
 
നിന്നോടു പിഴ ചെയ്യാതോരെന്നെയോരാതെ രാജ്യത്തില്‍-
നിന്നടിച്ചുകളഞ്ഞല്ലോ ഇന്നു വന്നേന്‍ പോരിനായ് 
കൈബലത്തില്‍ വിജിതരാം കൈടഭപമാനശൂര
കൈരവാധിനാഥവക്ത്ര കൈതൊഴുതു വിളിക്കുന്നേന്‍ 
 
(തിരശ്ശീല)
അർത്ഥം: 

അല്ലയോ പരാക്രമശാലീ, നിന്റെ സഹോദരനായ സുഗ്രീവൻ നിന്നെ യുദ്ധത്തിനു വിളിക്കുന്നു. ഇന്ദ്രപുത്രാ, സഹോദരാ, നീ വൈകാതെ യുദ്ധത്തിനായി വരിക. നിന്നോട് ഒരു തെറ്റും ചെയ്യാത്ത എന്നെ രാജ്യത്തിൽ നിന്നും അടിച്ചോടിച്ചതിനാൽ ഞാൻ യുദ്ധത്തിനായി വന്നിരിക്കുന്നു. അസാദ്ധ്യകയ്യൂക്കുള്ള സഹോദരാ കൈതൊഴുതുകൊണ്ട് നിന്നെ യുദ്ധത്തിനു വുളിക്കുന്നു.