ഭാനുനന്ദനാ മാനസേ ചെറ്റു

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഭാനുനന്ദനാ മാനസേ ചെറ്റു
വാനരേശ്വര വഞ്ചനമല്ല
 
ബാലിതന്നെയും നിന്നെയും കണ്ടാൽ
ആളുഭേദമായി തോന്നുന്നില്ലെടോ
 
നിന്നെയെയ്തു ഞാൻ കൊന്നുവെങ്കിലോ
പിന്നെയെന്തിനായെന്റെ ജീവിതം
 
ഇന്നി ഒട്ടുമേ വൈകിടാതെ നീ
ചെന്നവനോടു പോരിനേൽക്കെടോ
 
കൊല്ലുന്നുണ്ടൊരു ബാണം കൊണ്ടു ഞാൻ
വില്ലിനാണേ മേ ഇല്ല കില്ലെടോ
 
ബാല നീരജപുഷ്പിയാം ലതാ
മാലയാക്കിയങ്ങിടുകങ്ങവൻ ഗളേ

 

 
തിരശ്ശീല
അർത്ഥം: 

അല്ലയോ സൂര്യപുത്രാ സുഗ്രീവാ ഞാൻ നിന്നെ വഞ്ചിച്ചിട്ടില്ല. ബാലിയേയും നിന്നേയും കണ്ടാൽ ഒരേപോലെ ഇരിക്കുന്നതിനാൽ മാറിപ്പോയി നിന്നെ ഞാൻ കൊന്നു എങ്കിലോ എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. നീ പേടിക്കാതെ വീണ്ടും യുദ്ധത്തിനായി പോകൂ. ഒരു അസ്ത്രം കൊണ്ട് ഞാൻ ബാലിയെ കൊല്ലുന്നുണ്ട്. അല്ലയോ ലക്ഷ്മണാ ഒരു താമരമാല ഇവന്റെ കഴുത്തിൽ ഇട്ടുകൊടുക്കൂ. (അതുകൊണ്ട് സുഗ്രീവനെ തിരിച്ചറിയാമല്ലൊ.)