വജ്രായുധ! തവ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വജ്രായുധ! തവ വൃന്ദമതൊക്കെയു-
മൂർജ്ജിതബലമൊടു വരികിലുമധുന
അബ്ജഭവനന്റെ കടാക്ഷത്താലിഹ
ദുർജ്ജയനഹമെന്നറിക ജളമതേ!
(നിർജ്ജരകീട! പുരന്ദര! നിന്നുടെ ഗർജ്ജനങ്ങൾ പോരും)
കൈലാസാചലമൂലവിഘട്ടന-
ലോലസമുത്ഭവനീലകിണാങ്കിത-
സാലോപമകരജാലപ്രകരണ
ലീലാരണമിദമാലോകയ നീ
അർത്ഥം:
വജ്രായുധം ഉള്ളവനെ, നിന്റെ സൈന്യത്തെ ആകെ ഞാൻ തകർക്കുന്നുണ്ട്. ബ്രഹ്മാവിന്റെ വരബലം എനിക്കതിനായുണ്ട്.