ചഞ്ചലാക്ഷിമാരേ വരിക
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ആരാമ മാസാദ്യ ജനാർദ്ദനസ്തദാ
വാസന്തികൈഃ പുഷ്പ ഫലൈസ്സമാവൃതം
മ്നോ ഭവോനാഭിനിവേശിതാശയോ
ജഗാദ വാചം ദയിതാം മുദാന്വിതഃ
ചഞ്ചലാക്ഷിമാരേ! വരിക
സാമോദം മേ സവിധെ
പഞ്ചശര കേളിതന്നിൽ
വാഞ്ഛ മേ വളർന്നീടുന്നു
ഫുല്ലകുന്ധ മന്ദാരാദി
പുഷ്പജാലങ്ങൾ കണ്ടിതോ?
കല്യാണശീലമാരാകും
കാമിനിമാരേ സരസം!
കണ്ടതണ്ടലർ തൻ മധു-
ഉണ്ടുടൻ മദം കലർന്നു
വണ്ടുകൾ മുരണ്ടീടുന്നു
തണ്ടാർശരൻ വിലസുന്നു
മന്ദമാരുതകിശോരൻ മന്ദം മന്ദം വന്നീടുന്നു
സുന്ദരകോകിലനാദം മന്ദേതരം കേൾക്കുന്നില്ലേ?
ആനന്ദചന്ദ്ര സുധയെ
സാനന്ദം തരിക നിങ്ങൾ
സൂനശര വിലാസങ്ങൾ
മാനിനിമാരേ ചെയ്യേണം
അരങ്ങുസവിശേഷതകൾ:
ശ്രീകൃഷ്ണൻ ഇരുവശത്തുമുള്ള പത്നിമാരുടെ കൈ പിടിച്ച് താണുനിന്ന് പ്രവേശിച്ച് പത്നിമാരെ മാറ്റി നിർത്തി; നോക്കിക്കൊണ്ട് പദം.