ജയ ജയ ലോകാധിനാഥ വിഭോ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സുരഭിലകുസുമൈർവിരാജമാനം
സുരപതിരേത്യ വനം സ നന്ദനാഖ്യം
രതിപതിസദൃശോ ജഗാദ വാണീം-
നിജരമണീസ്തരുണീഃ കദാചിദേവം
 
 
 
ജയ ജയ ലോകാധിനാഥ വിഭോ!
ജയ ജയ പാകനിഷൂദന ഭോ!
ജയ ജയ രൂപവിനിന്ദിത മന്മഥ!
ജയ സുരനായക വന്ദാമഹേ
 
നാകനിതംബിനിമാരേ! നാം
നവരസനടനങ്ങൾ ചെയ്തീടേണം
പാകാരി തന്നുടെ മാനസതാരിങ്കൽ
പരിചിനോടാനന്ദമുണ്ടാക്കേണം
 
ഇന്ദുലേഖേ സഖിയാടുക നീ
ഇന്ദ്രസഭാഞ്ചിത ദിവ്യലീലേ!
ചിത്രലേഖേ തവ ലാസ്യമിതുപോലെ-
യിത്രിലോകത്തിങ്കലില്ല ധന്യേ!
 
മേനകേ തോഴി നീ ഗാനം ചെയ്ക
മാനിനിമാർകുല മൗലിമാലേ!
ഞാനിന്നു നിന്നുടെ ഗാനാനുകൂലമായ്
മാനിച്ചു നർത്തനം ചെയ്തിടുന്നേൻ.