കണ്ടുകൊള്‍കെങ്കിലോ

രാഗം: 
കഥാപാത്രങ്ങൾ: 

ചരണം6:
കണ്ടുകൊള്‍കെങ്കിലോ നിന്‍ തല
ഖണ്ഡിച്ചു ദണ്ഡധരന്നു നല്‍കീടുന്നതുണ്ടു
ഞാന്‍ തണ്ടാര്‍ശരവൈരിതന്നുടെ പാദങ്ങള്‍
രണ്ടാണു് കുണ്ഠിതമില്ലിനിക്കോര്‍ക്കനീ

അർത്ഥം: 

എങ്കില്‍ കണ്ടുകൊള്‍ക, നിന്റെ തല വെട്ടി അന്തകന് നല്‍കുന്നുണ്ട് ഞാന്‍. ശ്രീപരമേശ്വരന്റെ പാദങ്ങളാണെ സത്യം. അതിനെനിക്ക് ഒട്ടും വിഷമമില്ലെന്ന് നീ മനസ്സിലാക്കുക.

അരങ്ങുസവിശേഷതകൾ: 

ശേഷം യുദ്ധവട്ടം-അര്‍ജ്ജുനനും നിവാതകവചനും പരസ്പരം പോരിനിവിളിച്ച്, ബാണങ്ങളയച്ച് യുദ്ധം ചെയ്യുന്നു. യുദ്ധാവസാനത്തില്‍ അര്‍ജ്ജുനനയക്കുന്ന അസ്ത്രം നിവാതകവചന്റെ മാറിലേല്‍ക്കുന്നു. നിവാതകവചന്‍ പ്രാ‍ണവേദനയോടേ വീണുമരിക്കുന്നു.

തിരശ്ശീല

അര്‍ജ്ജുനന്‍:(തിരശ്ശീലക്ക് മുന്നിലെയ്ക്ക്‌വന്ന്) ‘ഇനി സ്വര്‍ഗ്ഗത്തിലേക്ക് പുറപ്പെടുകതന്നെ’
അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്തിട്ട്, പിന്നോട്ട് കുത്തിമാറി നിഷ്ക്രമിക്കുന്നു.

തിരശ്ശീല