ഉണ്ണിയെവിടെ മമ സമീപേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഉണ്ണിയെവിടെ മമ സമീപേ വരിക
പണ്ഡിതമതേ ദുരിതകൂപേ ധര്‍മ്മ-
ക്കണ്ണതുമടച്ചു വീഴൊല്ലാ ബഹുതാപേ
 
വാചികമിദം ധര്‍മ്മപുഷ്ടം സവ്യ-
സാചിസഖമുഖ ഗളിതം ഇഷ്ടം കേള്‍പ്പാന്‍
യാചിച്ചീടുന്നേന്‍ ഭവാനോടിഹ കഷ്ടം
അർത്ഥം: 

ഉണ്ണി എവിടെ? എന്റെ സമീപം വരിക. ബുദ്ധിപാണ്ഡിത്യമുള്ളവനേ, ധര്‍മ്മക്കണ്ണുമടച്ച് നീ ദുരിതക്കുഴിയില്‍ വലിയ ദു:ഖത്തോടെ വീഴരുത്, കഷ്ടം! അര്‍ജ്ജുനസഖാവിന്റെ ഇപ്രകാരമുള്ള ധര്‍മ്മപുഷ്ടമായ വാക്കുകള്‍, ഇഷ്ടം കേള്‍ക്കുവാന്‍ ഭവാനോട് യാചിക്കുന്നു.

അരങ്ങുസവിശേഷതകൾ: 

ഇത് കല്യാണിയിലും പാടാറുണ്ട്.
ദുര്യോധനനോടായി പറയുന്ന പദം ആണ് ഇത്. 
 

ദുര്യോധനന്‍:‘ഇനി എല്ലാം ഞാന്‍ വേണ്ടതുപോലെ ചെയ്തുകൊള്ളാം’
ദുര്യോധനന്‍ ധൃതരാഷ്ട്രരെ കൈപിടിച്ച് അയയ്ക്കുന്നു. ധൃതരാഷ്ട്രന്‍ നിഷ്ക്രമിക്കുന്നു. ദുര്യോധനന്‍ വലതുഭാഗത്ത് പീഠത്തിലിരിക്കുന്നു. ഗായകര്‍ ശ്ലോകം ആലപിക്കുന്നു. ചില അവസരങ്ങളില്‍ ഇവിടെ തിരശ്ശീല പിടിച്ചുകൊണ്ടും ശ്ലോകം ചൊല്ലാറുണ്ട്.