ധൃതരാഷ്ട്രൻ

ധൃതരാഷ്ട്രൻ (പച്ച)

Malayalam

ജയ ജയ നരകാരേ

Malayalam
ജയ ജയ നരകാരേ ബാഹുസംശോഭിതാരേ
ദുരിതസലിലപൂരേ ദുഃഖയാദോഗഭീരേ
ജനമി മമപസാരേ മോഹസിന്ധാവപാരേ
ഭ്രമയ ന ബഹുഘോരേ തേ നമോ ദേവ ശൌരേ

ഉണ്ണിയെവിടെ മമ സമീപേ

Malayalam
ഉണ്ണിയെവിടെ മമ സമീപേ വരിക
പണ്ഡിതമതേ ദുരിതകൂപേ ധര്‍മ്മ-
ക്കണ്ണതുമടച്ചു വീഴൊല്ലാ ബഹുതാപേ
 
വാചികമിദം ധര്‍മ്മപുഷ്ടം സവ്യ-
സാചിസഖമുഖ ഗളിതം ഇഷ്ടം കേള്‍പ്പാന്‍
യാചിച്ചീടുന്നേന്‍ ഭവാനോടിഹ കഷ്ടം

വൃഷ്ണികുലതിലക ജയ

Malayalam
വൃഷ്ണികുലതിലക ജയ വിഷ്ണോ ദേവാ
 
കൃഷ്ണ കൃപചെയ്ക രിപുജിഷ്ണോ സ്വാമിന്‍
ജിഷ്ണുസഖ ജിതദനുജ പദപതിതജിഷ്ണോ
 
ഭൂഭാരഹതിയതിനു താനെ വന്നു ശോഭയോടുദിച്ചൊരു ഭവാനെ
വാഴ്ത്താൻ കോ ഭവതി ശക്തനിഹ ഭാർഗ്ഗവീജാനേഃ
 
നല്ലമൊഴി ചൊല്ലി മമ സുതനെ നാഥ
നല്ലവഴി കാട്ടിടേണ-മുടനെ മമ
നീയല്ലാതെയാശ്രയമാരുള്ളു ഭുവനേ
 
ഉള്ളില്‍ കിടക്കുന്നോരതിയാം നിന്റെ
കള്ളങ്ങളാര്‍ക്കുപരമറിയാം ഏവ-
മുള്ളതു തഥാപി ഞാന്‍ ഉണ്ണിയോടു പറയാം.
 

ശാപമിതുപോരുമയി സദയേ

Malayalam
ഇത്ഥം വദന്ത്യാം ഖലു തത്സഭായാം
പാർത്ഥപ്രിയായാം പരിശങ്കമാനാഃ
അന്ധോനൃപോ ഭൃത്യകരാവലംബീ
രുന്ധൻശപന്തീമിതിതാമവാദീത്

ശാപമിതുപോരുമയി സദയേ ബാലേ
ദ്രൗപദീ! നിശമയ മമ തനയേ!

ഉഗ്രതരയാ ഗിരാ വ്യത്യയ മാ 
മാം ആഗ്രഹമതെന്തു തവ കഥയ

 

വാരണാവതമെന്നുണ്ടൊരു

Malayalam

 

വാരണാവതമെന്നുണ്ടൊരു
വാസഭൂമി വാരണാരിതുല്യവിക്രമ
 
ഇന്നു വായുനന്ദനാദിയോടൊത്തു വാഴ്ക
നന്ദിയോടുമവിടെ വൈകാതെ
 
തത്ര വാണിടുന്നവനു മേലില്‍ വൈകിടാതെ
ശത്രുജയവുമാശു വന്നിടും
 
ധന്യശീല വാരണാവതേ ധര്‍മ്മതനയ
ചെന്ന് വാഴ്ക സോദരൈസ്സമം

ധര്‍മ്മസുത! വരികരികില്‍

Malayalam

തത: കദാചിത്തപതീകുലോദ്വഹ:
കൃതാന്തസൂനും ക്യതപാദവന്ദനം
വൃതംസഗഭ്യൈര്‍വൃഷഭോമഹീക്ഷിതാം
സുതാനുരോധാത് സുതരാമഭാഷത

പല്ലവി:
ധര്‍മ്മസുത! വരികരികില്‍ ധന്യതരഗുണശീല!
നിര്‍മ്മലസുത!നിശമയേദം

അനുപല്ലവി:
കണ്ണിണകള്‍കൊണ്ടുതവകാന്തി കാണായ്കയാല്‍
ഉണ്ണീവളരുന്നു പരിതാപം

ചരണം 1:
ഉന്നതമതേ! വിരവില്‍ ഒന്നുപറയുന്നു ഞാന്‍
മന്നവശിഖാമണേ! കേള്‍

ചരണം 2:
നിങ്ങളും ദുര്യോധനാദികളുമെല്ലാമൊരു-
മിങ്ങൊരുവിശേഷമില്ലല്ലോ.

ചരണം 3:
സ്നിഗ്ദ്ധജനമെങ്കിലും നിത്യവുമൊരേടത്തു
നിവസിക്കിലോ വൈരമുണ്ടാം.