ജ്ഞാതിവത്സല ഭൂരിഭൂതിത
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ധൃതരാഷ്ട്രഗിരം നിരസ്യ കുന്തീ-
സുതരാഷ്ട്രം വിസൃജാമി നൈവചൈവം
ധൃതനിശ്ചയമേഷ നാഗകേതും
സ്മിതപൂര്‍വ്വം സ്മ തമാഹ വാസുദേവഃ
ജ്ഞാതിവത്സല ഭൂരിഭൂതിത ഭൂപവീര മഹാമതേ
പാതിരാജ്യമതിന്നു നീ നൃപാ പാണ്ഡവര്‍ക്കു കൊടുക്കണം
അർത്ഥം:
ശ്ലോകം:- ധൃതരാഷ്ട്രന്റെ വാക്കുകള്‍ നിരസിച്ചുകൊണ്ട് കുന്തീസുതരുടെ രാജ്യം ഞാന്‍ വിട്ടുകൊടുക്കുകയില്ല എന്ന് നിശ്ചയിച്ച ദുര്യോധനനോട് വാസുദേവന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
പദം:-ബന്ധുവത്സലാ, വളരെ ഭൂസ്വത്തുള്ളവനേ, ക്ഷത്രിയവീരാ, മഹാമനസ്സേ, രാജാവേ, ഇന്ന് നീ പാതിരാജ്യം പാണ്ഡവര്‍ക്കു കൊടുക്കണം.
അരങ്ങുസവിശേഷതകൾ:
ശ്രീകൃഷ്ണന്‍ ഇടത്തുഭാഗത്തുകൂടി പ്രവേശിച്ച് ദുര്യോധനനെ സമീപിക്കുന്നു. ദുര്യോധനന്‍ ശ്രീകൃഷ്ണനോട് ഉപവിഷ്ടനാകാന്‍ നിര്‍ദ്ദേശിക്കുന്നു. ശ്രീകൃഷ്ണന്‍ ഇടതുവശത്ത് പീഠത്തില്‍ ഇരിന്നുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.