പാശമമ്പൊടു കൊണ്ടുവാ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പാശമമ്പൊടു കൊണ്ടുവാ യദുപാശനെയിഹ കെട്ടുവാന്‍
നാശമങ്ങിതറിഞ്ഞു പാണ്ഡവരാശു വന്നിതഴിക്കണം
അർത്ഥം:
ഈ യാദവനെ കെട്ടുവാന്‍ പെട്ടന്ന് കയര്‍ കൊണ്ടുവാ. നാശമറിഞ്ഞ് പാണ്ഡവര്‍ പെട്ടന്നിവിടെവന്ന് ഇത് അഴിക്കണം.
അരങ്ങുസവിശേഷതകൾ:
ഈ പദം ദുശ്ശാസനനോടായി ആണ്. ദുര്യോധനാജ്ഞകേട്ട് ദുശ്ശാസനന്‍ കയര്‍ കൊണ്ടുവരാന്‍ പോകുന്നു. ശ്രീകൃഷ്ണന്‍ അടുത്ത ചരണമാടുന്നു.