നില്ലെടാ നില്ലെടാ നീയല്ലൊപണ്ടെന്റെ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ന്യസ്താസ്ത്രേ സുരസിന്ധുജേ, സുതഹതിം ശ്രുത്വാ നിരസ്തായുധേ
ദ്രോണേ സൈന്യപതൗ ച പാർഷതഹതേ, കർണ്ണേഥ സൈന്യേശ്വരേ
സ്മാരം സ്മാരമപി സ്വദാരവസനാക്ഷേപം തദാക്ഷേപവാക്-
ക്രോധോത്ക്ഷിപ്തഗദോത്ഥിതേന ജഗൃഹേ ഭീമേന ദുശ്ശാസനഃ
 
നില്ലെടാ നില്ലെടാ നീയല്ലൊപണ്ടെന്റെ വല്ലഭ തന്നുടെ വസ്ത്രം പറിച്ചതും
വല്ലാത്തനുദ്യൂതമുണ്ടാക്കിവെച്ചതുമെല്ലാം നിനച്ചിന്നു കൊല്ലാതയച്ചിടാ

 

അർത്ഥം: 
നിൽക്കെടാ നിൽക്കെടാ, നീ അല്ലേ പണ്ട് എന്റെ ഭാര്യയുടെവസ്ത്രം കവർന്നത്? അനുദ്യൂതം ഉണ്ടാക്കിയതും നീ തന്നെ. അതൊക്കെ വിചാരിച്ചാൽ നിന്നെ കൊല്ലാതെ അയക്കില്ല.
(ചൂതുകളി രണ്ട് പ്രാവശ്യം ഉണ്ടായി. രണ്ടാമത്തേതിനെ അനുദ്യൂതം എന്ന് പറയുന്നു.)