അന്ധമതേ തിഷ്ഠ കിന്ധാവതീ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അന്ധമതേ! തിഷ്ഠ കിന്ധാവതീ? ഭവാൻ
അന്ധാത്മജാ! നിന്റെരക്തം കുടിച്ചുടൻ
ബന്ധുരഗാത്രി പാഞ്ചാലിതൻ വേണിയെ
ബന്ധിപ്പനെന്നുള്ള സത്യം കഴിക്കുവൻ
അർത്ഥം:
നിൽക്ക് എവിടേയ്ക്കാണോടുന്നത്? നിന്റെ രക്തം കൊണ്ട് സുന്ദരി പാഞ്ചാലിയുടെ തലമുടി കെട്ടിക്കൊടുക്കാം എന്ന എന്റെ ശപഥം ഞാൻ ഇന്നു തന്നെ ചെയ്ത് തീർക്കുന്നുണ്ട്.
അരങ്ങുസവിശേഷതകൾ:
പാഞ്ചാലിയുടെ അഴിഞ്ഞ മുടി ദുശ്ശാസനന്റെ രക്തം തളിച്ച് കെട്ടികൊടുക്കുന്നു.
അനുബന്ധ വിവരം:
ഈ സമയം ഭീമനെ നരസിംഹം ആവാഹിച്ചു എന്നാണ് സങ്കൽപ്പം. രൗദ്രഭീമൻ എന്ന് വിശേഷണം. പാഞ്ചാലിയുടെ മുടി കെട്ടി കൊടുത്തശേഷം ശ്രീകൃഷ്ണനെ കാണുന്നുണ്ട് ഭീമൻ.