രംഗം 16 യുദ്ധഭൂമി ദുര്യോധനവധം
ആട്ടക്കഥ:
കുരുക്ഷേത്ര യുദ്ധഭൂമി ദിവസം 18 ഗംഗാതീരം. ദുര്യോധനൻ പേടിച്ച് ഗംഗയുടെ അടിയിൽ പോയി ഒളിച്ച് ഇരിക്കും. ഭീമനും ശ്രീകൃഷ്ണനും വന്ന് ദുര്യോധനനെ യുദ്ധത്തിനുവിളിക്കും. ഭീമൻ തുടയിൽ ഗദ കൊണ്ട് അടിച്ച് ദുര്യോധനനെ വധിക്കും. ഈ രംഗവും ഇപ്പോൾ നടപ്പില്ല. അടുത്തടുത്ത രംഗങ്ങളിൽ ‘വധം‘ കാണിക്കുക എന്നത് ദൃശ്യപരമായി ഭംഗി ഉണ്ടാകില്ല എന്നതിനാലാവാം ഇപ്പോൾ ദുര്യോധനവധം സാധാരണ നടപ്പില്ലാത്തത്. ദുശ്ശാസനവധത്തോടേ കഥ അവസാനിപ്പിക്കാറാണ് പതിവ്.