മൂഢ വൃകോദര

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഉത്പത്യ വേഗാദുദകാദുദാരം  
ഗദാം ഗൃഹീത്വാ ഗതസാദ്ധ്വേസോസൗ
ദുർവാരദോർവീര്യാമഥോപസൃത്യ 
ദുര്യോധനോഭാഷത ഭീമസേനം
 
മൂഢ  വൃകോദര! മുതിരുക പോരിനു മോടികൾകൂട്ടീടുക
പ്രൗഢതയധികമുരച്ചൊരു നിന്നുടെ രൂഢമദം ദൃഢമിന്നുശമിയ്ക്കും
 
ഒരുത്തനിവനെന്നോർത്തു ഉരത്തുവന്നുരപ്പതു
നിരർത്ഥമാകുമെന്നതു നിരൂപിക്കണം
മരത്തിനെമറിക്കുന്നു മരുത്തിന്റെ മഹത്താകും
കരുത്തതുഫലിക്കുമോ ധരിത്രീധരേ?

 

അർത്ഥം: 

പദം:- എടാ പൊട്ടാ, യുദ്ധത്തിനു വേഗം മുതിർന്നാലും. നിന്റെ അഹന്ത ഇപ്പോൾ ശമിയ്ക്കും. ഞാനൊരുത്തനേ ഉള്ളൂ എന്ന് വിചാരിച്ച് ഓരോന്ന് പറയുന്നത് വെറുതെ ആകും എന്ന് ഓർത്തോ. മരം മറിച്ചിടുന്ന വായുവിന്റെ കരുത്ത് ഭൂമിയോട് പറ്റില്ല.