കൃഷ്ണ കൃഷ്ണ കൃപാനിധേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സ്വര്യാതേഥ സുയോധനേ പിതൃഗിരാ തത്രാഭിഷിക്തോ രണ-
പ്രേതാജ്ഞാതികൃതോർദ്ധ്വദൈഹികവിധിർഭീഷ്മാത്തധർമ്മക്രമഃ
ദ്രൗണ്യസ്ത്രക്ഷതവിഷ്ണുരാതമവനേസ്സന്താനമപ്യാത്മനോ
ദൃഷ്ട്വാഃ ഹൃഷ്ടജനോ യുദ്ധിഷ്ഠിരനൃപസ്തുഷ്ടാവ ഇഷ്ടോ ഹരീം
 
കൃഷ്ണ കൃഷ്ണ കൃപാനിധേ! മമ കൃത്യമാശ്വദിധേഹി
വൃഷ്ണിവീര വിഹംഗവാഹന വിശ്വനായക പാഹി
ജയ ജയ ജനാർദ്ദന ഹരേ
ഗോരസപ്രിയ! ഗോപവിഗ്രഹ! ഗോപികാകുലജാര!
ഘോരസംസ്കൃതിദുഃഖനാശന! ഘോഷനാഥകുമാര! ജയജയ
വാസുദേവവരപ്രഭാമല! വാസവോപലദേഹ!
വാസവാനുജ! സർവസൽഗുണവാസവാരിധിഗേഹ ജയജയ
നന്ദനന്ദന നന്ദനീയസനന്ദനാർച്ചിത! ശൗരേ!
ഇന്ദിരാവരമന്ദിരാംഗ! മുകുന്ദനാഥ മുരാരേ! ജയജയ
പങ്കജേക്ഷണ സർവവിഷ്ടാപപാലനൈകവിനോദ!
പങ്കനാശന! പത്മജാകേരപത്മലാളിതപാദ! ജയജയ
സൂദിതാരികലാദിപൂരുഷ സുമുഖ!രാസവിലാസ-
മോടിതാഖിലഗോപികാകുല! മുനിജനാശയവാസ! ജയജയ
ശ്രീമദണ്ഡജകൂർമ്മകോലനൃസിംഹവാമനരാമ!
രാമരാമമുരാരികൽക്കിശരീര! ജഗദഭിരമേ! ജയ ജയ
പോതനേഷുപരീക്ഷിദുഗ്രശരാഗ്നിയിൽ ദഹിയാതെ
അത്രജീവനോടേ ജനിച്ചതും അപ്രമേയ ദയാ തേ
ജയ ജയ ജനാർദന ഹരേ!

 

അരങ്ങുസവിശേഷതകൾ: 

യുദ്ധമെല്ലാം കഴിഞ്ഞുള്ള ഹസ്തിനപുരം ആണ്. ഈ രംഗം നടപ്പില്ല.