ധർമ്മപുത്രർ

ധർമ്മപുത്രർ 

Malayalam

ജയ ജയ ജനാർദ്ദന ദീനബന്ധോ

Malayalam

ശ്ലോകം
ഭക്താനാം സ്ത്രോത്രമേവം മധുരതരമുടൻ കേട്ടു വൈകുണ്ഠമൂർത്തിഃ
പ്രീത്യാകൈക്കൊണ്ടു സൗമ്യം നിജവപുരധികം കോമളം ശ്യാമളാംഗം
കൃത്വാരാജാഥയാഗം വിധി വദവഭൃഥസ്നാനവും ചെയ്തു മോദാൽ
ഭക്ത്യാ ധർമ്മാത്മജന്മാ തൊഴുതതിവിനയത്തൊടു തുഷ്ടാവശൗരീം.

സോദര പാർത്ഥ മഹാരഥ

Malayalam

സോദര പാർത്ഥ മഹാരഥ കേൾക്ക നീ
സാദരമെന്നുടെ വാക്കുകളെല്ലാം
മാധവകൃപയാലസാദ്ധ്യമായില്ലൊരു
സാധനവുമെന്നു കരുതുക സുമതേ
സാധുതരം ഖലു മാഗധനിധനം
ബാധയകന്നിതു സാധുജനാനാം.

മുഖ്യമായുള്ളോരു രാജസൂയം

Malayalam

പദം
മുഖ്യമായുള്ളോരു രാജസൂയം ചെയ് വാൻ
പുഷ്കരനേത്രൻ തിരു മനസ്സെന്തുവാൻ?
ഇക്കാലം ദ്വാരകയ്ക്കുണ്ടോ തവഗതി
പക്ഷെ നിരൂപിക്കവേണം മഹാമുനേ

താപസോത്തമാ നമോസ്തുതേ

Malayalam

ശ്ലോകം
ഇത്ഥം തത്ര യുഥിഷ്ഠിരൻ ദയിതായാ മോദേന വാഴും വിധൗ
വൃത്രാരാതിപുരാൽ സനാരദമുനിസ്സം പ്രാപ്തവാൻ തൽ പുരേ
സുത്രാമാവിനു തുല്യനാം നൃപവരൻ ഭക്ത്യാ മുനീന്ദ്രം തദാ
നത്വാ പ്രീതിപുരസ്സരം സകുശലപ്രശ്നാദിഭിഃ പ്രോചിവാൻ.

ധന്യേ ബാലികേ! പാഞ്ചാല കന്യേ

Malayalam

ശ്ലോകം

അഥ ധർമ്മതനൂജനേകദാ
മൃദുശീലാം ദ്രുപദാത്മജാം മഹാത്മാ
മയനിർമ്മിതയാം സഭാം സമീക്ഷ്യ
ദയിതാമേവമുവാച സാന്ദ്രമോദം.

ജഹ്നുകന്യകാതനൂജ ഭോ

Malayalam

ശ്ലോകം
തസ്മിൻ യാഗേ പ്രവൃത്തേ നരപതിഷുഹരിപ്രസ്ഥമഭ്യാഗതേഷു
സ്വാസ്തീർണേഷ്വാസനേഷു പ്രഥിതസമരവീര്യേഷു തേഷ്വാസിതേഷു
കസ്മൈതാമഗ്രപൂജാമഹമിഹ കരവാണീതി ധർമ്മാത്മജോസൗ
നത്വാ പ്രാവോചദേവം ഗിരമതിസുകൃതീ തത്ര ഗംഗാതനൂജം.

പദം
ജഹ്നുകന്യകാതനൂജ ഭോ
നിഹ്നുത സകലവിമത നിൻ പാദ-
നീരജയുഗളം കൈവണങ്ങുന്നു ഞാൻ
ഇന്നിഹ വന്നൊരു ഭൂപമണികളിൽ
നന്ദിയോടാരെ ഞാൻ പൂജിക്കേണ്ടു മുന്നം?
നന്നായ് ചിന്തിച്ചരുൾചെയ്യണമെന്നോടു
മന്നവമൗലിരത്നമേ പിതാമഹ.

ശ്രീപതേ നിന്നുടെ കാരുണ്യത്താൽ

Malayalam

ശ്രീപതേ നിന്നുടെ കാരുണ്യത്താൽ സംഹരിച്ചിതു
ഭൂപനാം ജരാസന്ധനെ വേഗാലെന്നതുകൊണ്ടു
താപം തീർന്നിതു ഞങ്ങൾക്കെല്ലാം
പാഹിമാം ശൗരേ നീലനീരദസുമേചക!
പാലിത ഗോപാലക! കാലിതസുരവൈരിലോക!
ഫാലശോഭി മൃഗമദതിലക കരുണാംബുരാശേ! കൈതൊഴുന്നേൻ ചരണം തവ.

മിത്രജനപാലക അത്രവരിക ഭീമ!

Malayalam

മിത്രജനപാലക അത്രവരിക ഭീമ!
വൃത്രവൈരിതന്നുടെ പുത്ര! ഹേ സവ്യസാചിൻ!
തത്ര ജരാസുതനെ ചിത്രഭാനു തന്നുടെ
പുത്രസവിധേയാക്കി ക്ഷത്രധർമ്മം രക്ഷിക്ക
പോക നിങ്ങളും ശ്രീവല്ലഭനെ സാകം സോദരൗ.

പാലയ മധുമഥന! പാവനപുണ്യശീല!

Malayalam

ശ്ലോകം
ശ്രീനാരദസ്യ വചനേന ജഗാമ ശൗരി-
സ്സാകം ബലേന നിലയം കുരുപുംഗവസ്യ
ദൃഷ്ട്വാ സമാഗതമസൗ ഭഗവന്തമാരാൽ
സാനന്ദമേവമവദൽ ഗിരമംബുജാക്ഷം.

Pages