പുറപ്പാട്
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്രീമാനശേഷ സുരസിദ്ധജനാഭിവന്ദ്യ
ശ്രീ നാരദാദിമുനി കീർത്തിത കീർത്തിരാശി
ദാസേയ ദാരസുത ബന്ധു വയസ്യ മുഖ്യൈഃ -
സ്സാകംസുഖം നിജപുരേ രമതാമരേന്ദ്ര :
വാരിജാക്ഷ സഹോദരൻ വാരിരാശിധീരൻ
വാരിജാസ്ത്ര കളേബരൻ വാസവനുദാരൻ
ചാരുശീലമാരാകുന്ന നാരിമാരുമായി
പാരിജാത രുചിരമാ- മാരാമെ നിത്യം ,
മാരലീല ചെയ്തു മന്ദമാരുതവുമേറ്റു -
ഭൂരിസുഖമനുഭൂയ സുരവരനിന്ദ്രൻ
മന്ത്രനിപുണൻമാരാകും മന്ത്രിയുമായി
മന്ത്രിച്ചിട്ടു കാര്യങ്ങളെ ചന്തമോടെ വാണു