ദേവനാഥ ദീനബന്ധോ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ദേവനാഥ ദീനബന്ധോ ! ഭാവുകസിന്ധോ !
കേവലാമിന്നഭിലാഷം കേൾക്കുക നിതാന്തതോഷം
നല്ലമധുകാലം വന്നു കല്യാഗുണ വനമിന്നു
ഫുല്ലസുമഗളന്മധുപല്ലവങ്ങള്‍കൊണ്ടു സാധു
പഞ്ചശരകേളിചെയ്വാന്‍ അഞ്ചിത വന്നാലും ഭവാന്‍
പഞ്ചമം പാടുന്നു കുയില്‍ ചഞ്ചലമാകുന്നു ചിത്തം
സാരസാസ്ത്രസാരശരദാരിത ശരീരയായി
മാരസുകുമാര! ധീര സൂരിവര! നീ ശരണം