ഇന്ദ്രാണി (ശചി)

ഇന്ദ്രന്റെ ഭാര്യ ശചി.

Malayalam

പൂന്തേൻമൊഴി വരിക സന്തപിക്കൊല്ലാ

Malayalam
പൂന്തേൻമൊഴി, വരിക സന്തപിക്കൊല്ലാ
സന്തോഷമുൾക്കൊണ്ടു പോക നാമിപ്പോൾ
 
വൈവാഹകാലമിഹ വന്നു മൃദുശീലേ!
മംഗല്യസ്നാനമാം വേലയും വന്നു
 
കൂരിരുളിനോടിടയും  ചാരുചികരം മൃദു-
വേർപേടുത്തമരസുമദാമണിയേണം
 
ചിത്രതരമാകിയൊരു ചിത്രകം നിന്നുടെ
പുത്രി, വിലസീടണം ബാലേന്ദുഫാലേ!
 
ഭൂഷാവിശേഷമിഹ ദോഷലവഹീനം
ഭൂഷയാമ്യദ്യ  തവ വേഷമലസാംഗി!

എത്രവിചിത്രം ചരിത്രമിദം

Malayalam
കേട്ടിട്ടത്യന്തം കൗതൂഹലം
എന്നാൽ മടിയാതെ പോക യാദവപുരേ
പാകശാസന! സുന്ദര!  കേട്ടാലും 
സ്വർഗ്ഗവിലാസിനി  വർഗ്ഗമശേഷവും
നിർഗമനം ചെയ്യേണം മഹേന്ദ്ര!
ഭദ്രയെ കാണുമ്പോൾ  നിർണ്ണയം  ഞങ്ങടെ
ഗർവം ശമിക്കും ദൃഢം  മഹാത്മൻ!
പാണ്ഡുതനയനായ യതിവര വേഷത്തെ
കാണുമ്പോൾ നാണിച്ചീടും മഹാത്മൻ!
സാദരം നാമവരെ  പരിപാലിച്ചു
വേളികഴിപ്പിക്കേണം  മഹേന്ദ്ര!
വട്ടം  വഴിപോലെ കൂട്ടണം ഞങ്ങൾക്കു
വാട്ടം വരാത്തവണ്ണം മഹേന്ദ്ര!
ഞെട്ടണം കാണും ജനങ്ങളശേഷവും

കമനീയാകൃതേ കാന്ത കാമിതമിതു കേൾക്ക

Malayalam
കമനീയാകൃതേ ! കാന്ത !കാമിതമിതു കേൾക്ക
അമിതരുചി സുരതേ അമ്പൊടു വളരുന്നു.
അളിനികരഝങ്കാരം അധികമിതു നിനച്ചാൽ 
നളിനശരശാസനം നലമൊടു രമിച്ചീടാൻ.
 
കാന്തൻ സുരതമതിൽകാംക്ഷയോടണയുമ്പോൾ 
കാന്തന്മാരുടെ മോദം കഥിക്കുന്നതെങ്ങിനേ?
നല്ലൊരു കളിയാടാൻ നാമിഹ തുടർന്നീടിൽ 
ഇല്ലതിനിഹ തെല്ലും ഇനി മടി സുരനാഥ!

വൃത്രനിഷൂദനദേവപതേ

Malayalam
വൃത്രനിഷൂദനദേവപതേ! ചിത്തജമോഹനസത്യമതേ !
സത്തമവീരജഗത്രയ വിശ്രുതസാര ജയ ജയ ചാരുശരീര വന്ദാമഹേ 
ചീര്‍ത്തുള്ളോരുകാല്‍താര്‍ തവ പാര്‍ത്തീടിന ഞങ്ങള്‍ക്കി -
ന്നാര്‍ത്തികളോക്കെയകന്നു നന്നായ് നല്ല 
കീര്‍ത്തി വിശേഷവുമേറ്റമായി 
മേനകേമാനിനി ഗാനലോലേ നാനാമനോജ്ഞേ വിനോദശീലെ
വാനവര്‍നാട്ടില്‍ മനോഹരമാകിയ പാട്ടില്‍
പ്രണയിനം നമ്മുടെ പാട്ടില്‍ വരുത്തേണം
 
മീനദ്ധ്വജമാനത്തെയനൂനത്തൊടുചേര്‍ത്തിട്ടു
ഗാനങ്ങള്‍ ചൊല്ലുക രംഗതലേ
ജനതോഷം വരുത്തുക ചാരുഫാലേ

ദേവനാഥ ദീനബന്ധോ

Malayalam
ദേവനാഥ ദീനബന്ധോ ! ഭാവുകസിന്ധോ ! 
കേവലാമിന്നഭിലാഷം കേൾക്കുക നിതാന്തതോഷം 
നല്ലമധുകാലം വന്നു കല്യാഗുണ വനമിന്നു 
ഫുല്ലസുമഗളന്മധുപല്ലവങ്ങള്‍കൊണ്ടു സാധു 
പഞ്ചശരകേളിചെയ്വാന്‍ അഞ്ചിത വന്നാലും ഭവാന്‍ 
പഞ്ചമം പാടുന്നു കുയില്‍ ചഞ്ചലമാകുന്നു ചിത്തം
സാരസാസ്ത്രസാരശരദാരിത ശരീരയായി 
മാരസുകുമാര!  ധീര സൂരിവര!  നീ ശരണം

കാമതുല്യനായീടുന്ന കോമളതരവിഗ്രഹ!

Malayalam
കാമതുല്യനായീടുന്ന കോമളതരവിഗ്രഹ!
മാമകവല്ലഭ! കേൾക്ക സാമോദം വാചം
അന്യജന്മങ്ങളിൽ പുണ്യവൃന്ദമനേകം ചെയ്കയാൽ
ഇന്നു മമ നാഥനായി വന്നതും ഭവാൻ
അംഗജാർത്തി പാരം സുരപുംഗവ, മേ വളരുന്നു
ഭംഗിവചനങ്ങളല്ല മംഗലാകൃതേ!
എന്തെന്നാലും തവ കാമമന്തരമെന്നിയേ ചെയ്വാൻ
സന്തോഷമെനിക്കെത്രയും അന്തരംഗത്തിൽ

പുറപ്പാട്- ഇന്ദ്രൻ ഇന്ദ്രാണി

Malayalam
ലക്ഷ്മീനാഥേന പൂര്‍വ്വം ത്രിഭുവനഗുണരുണാ ശിക്ഷിതേ മാലിസംജ്ഞേ
രക്ഷോനാഥേ സുമാലിപ്രഭൃതിഷു ച ഗതേഷ്വാശു പാതാളലോകം
യക്ഷാധീശേ ച ലങ്കാമധിവസതി മുദാ സംയുതേ താതവാചാ
സക്ഷേമോ ദേവവൃന്ദൈരവസദപി സഹസ്രേക്ഷണോ നാകലോകേ
 
നാകലോകവാസിജന നായകനാമിന്ദ്രന്‍
പാകവൈരി സര്‍വ്വലോകപാലകരില്‍ മുമ്പന്‍
പുണ്യകര്‍മ്മം ചെയ്തീടുന്ന പൂരുഷര്‍ക്കുമേലില്‍
പൂര്‍ണ്ണസുഖം നല്‍കും ദേവപുംഗവന്മഹാത്മാ
 
ദേവമുനിഗന്ധര്‍വ്വാദിസേവിത ചരണന്‍
ദേവദേവപാദപത്മസേവകനുദാരന്‍

വനമതില്‍ വസിപ്പതിനു യോഗം

Malayalam

ചരണം4:
വനമതില്‍ വസിപ്പതിനു യോഗം
വീരാ വന്നതിതു വിധിദുര്‍വിപാകം
ചരണം5:
മല്ലരിപുകാരുണ്യയോഗാല്‍ വീരാ
നല്ലതു ഭവിക്കുമിനി വേഗാല്‍

വിജയ വിജയീ ഭവ

Malayalam

പുലോമജാം പ്രാപ്യ വലാരിനന്ദനോ
ജഗ്രാഹ തസ്യാശ്ചരണൌ കൃതാജ്ഞലി:
സാ പ്രസ്നവൈരശ്രുവിമിശ്രിതൈര്‍മ്മുദാ
സിഞ്ചിന്ത്യപൃച്ഛല്‍ കുശലാദികാനമും

പല്ലവി:
വിജയ വിജയീ ഭവ ചിരം ജീവ
നിശമയ മയോദിതമുദാരം

ചരണം1:
സ്വാഗതം കിമയി തവ സുമതേ വീര
സ്വാനാമനാമയം കിമു തേ

ചരണം2:
കുശലിനീ കിമു ശൂരതനയാ വീരാ
കുശലവോപമശൂരതനയാ

ചരണ3:
നിന്നുടെ കീര്‍ത്തിയാലിന്നു നൂനം
നിഹ്നുതകളങ്കനായിന്ദു