രംഗം 9 ആശ്രമവനവും ശേഷം ആശ്രമവും
ആട്ടക്കഥ:
സുകേതു കചനെ ഭസ്മമാക്കി മദ്യത്തിൽ കലർത്തി ശുക്രാചാര്യനു നൽകുന്നു. ശുക്രാചാര്യൻ വയറ്റിൽ കിടക്കുന്ന കചനു മൃതസജ്ഞീവനി മന്ത്രം ചൊല്ലിക്കൊടുക്കുന്നു. കചൻ ശുക്രാചാര്യന്റെ വയർ പൊട്ടിച്ച് പുറത്ത് വന്ന്, ശുക്രാചാര്യനെ മൃതസഞ്ജീവനി മന്ത്രം കൊണ്ട് പുനർ ജീവിപ്പിക്കുന്നു. ശുക്രാചാര്യന്റെ വയറിൽ നിന്നും പുനർ ജനിച്ച കചനു, ശുക്രാചാര്യൻ മാതാവിനു സമമായി.