സുന്ദരിമാര്‍വന്ദിച്ചീടും

കഥാപാത്രങ്ങൾ: 
നല്ലാര്‍മൌലികളല്ലലെന്നിയണിയുംചൊല്ലാര്‍ന്നസദ്രത്നമാം
കല്യാണീകവിജാസുമന്ദഹസിതജ്യോത്സ്നാവിശേഷാഞ്ചിതാ
ഉല്ലാസത്തോടുതാരകാപരിലസല്‍ശീതാംശുലേഖോപമാ
മെല്ലെന്നാളിജനൈര്‍ബഭൌയുവമനഃകല്ലോലിനീഖേലിനീ
 
സുന്ദരിമാര്‍വന്ദിച്ചീടുംസന്നതാംഗീവന്നു
മന്ദംമന്ദംചേടിമാരും
ഒന്നിച്ചവളഥനന്ദിച്ചവരൊടുചെര്‍ന്നിട്ടപ്പോളേറ്റം
മന്ദതയെന്നിയെകുന്ദരതാകളിചെയ്തുസലീലം
പഞ്ചബാണനഞ്ചീടുന്നപുഞ്ചിരിയുംചാരു-
ചഞ്ചലാപാംഗഭൃംഗസുസഞ്ചാരവും
 
പുഞ്ചികുരങ്ങളഴിഞ്ഞുനിരന്നതുകാണുന്നേരംഉള്ളി-
ലഞ്ചിതബര്‍ഹികളോടുംശോഭകലര്‍ന്നീടുന്നു
ബന്ധുരാംഗീപന്തടിച്ചുതാന്തയായിഅതു-
ചന്തമെന്നുതോന്നുവാനുമുണ്ടുബന്ധം
സിന്ധുരഗതിയുടെകുചകംഭത്തൊടെതിര്‍പ്പതിനാശപാരം
പന്തിനുമുണ്ടതുകൊണ്ടുഹനിപ്പതുചന്ദംതന്നെ.
നാരിമൌലിമാരുടെയചാരുലീലകണ്ടാല്‍
മാരപീഡാനീരില്‍മുങ്ങാതാരുമില്ല
പരിചൊടുപലവിധകേളികളുരുരസമാചരിച്ചുനല്ല-
തരുണജനങ്ങടെമനതളിരവരുടെകൈവശമാക്കി

 

അരങ്ങുസവിശേഷതകൾ: 

സാരി നൃത്തം.