നീരജമിഴിയാളെ നീ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
ശര്മ്മിഷ്ഠമുഖ്യസഖിമാരോടനന്തരംസാ
സമ്മോദമാര്‍ന്നുപലലീലകള്‍ചെയ്തശേഷം
ചെമ്മേനടന്നൊരുതടാകതടംഗമിച്ചി-
ട്ടമ്മാനിനീമണിയോടേവമുവാചമന്ദം
 
നീരജമിഴിയാളെനീനീരജാകരംകണ്ടാലും
നിരുപമപരിമളമണയുന്നപല-
സരസിജനിരയിതാവിലസുന്നുഹംസ-
പരിഷകളതിലുടനിണചേര്‍ന്നുകാൺക
സാരസാക്ഷിതവചാരുനൂപുരരവാ-
ദരാലിവവസിച്ചീടുന്നു.
 
കളമൊഴികാണുകവിമലജലം
അതിലിളകിനവീചികളതിബഹുലംപല-
ജലചരകളികളുമതിചടുലംതവ-
ചിത്തചില്ലിനയനങ്ങളോടെതിരി-
നൊത്തുചേര്‍ന്നുവിലസുന്നിവവിഫലം.
 
കരഭോരുകാണുകകരിനികരംഖര-
സരസിജബാന്ധവകരവിധുരംവന്നു
സരസിനിമജ്ജതിചപലതരംതവ
ചാരുകൊങ്കയോടുനീരസംകരുതി
നീരില്‍മസ്തകമൊളിപ്പതോപരം