ദേവയാനി

ദേവയാനി സ്വയംവരം

Malayalam

മനുജാധിപസുമതേശൃണുവചനം

Malayalam
നഹുഷാത്മജനീയമാനതീരാവിദുഷീ
ബാലാശശാങ്കചാരുഫാലാ
കലുഷീകൃതമാനസാമനോജ്ഞാ
പുരുഷസ്തോമമണീംനൃപന്തമൂചേ
 
 
മനുജാധിപസുമതേശൃണുവചനം
മഹിതാഗമവസതേ
 
പനിമതിമുഖമമപാണിഗ്രഹണം
കനിവൊടുനീഇഹചെയ്തീടേണം
 
പരമകൃപാലയപരിചിതനീതേ
പരമപുരുഷംമമപതിയാക്കരുതേ

 

നല്ലതല്ലിതുചണ്ഡാലീ

Malayalam
നല്ലതല്ലിതുചണ്ഡാലീനിന്ദാവചനം
തെല്ലുമേവേണ്ടാവാചാലീ
പൊല്ലാത്തവചനങ്ങളുല്ലാസമോടുചൊല്ലും
നിര്‍ല്ലജ്ജേനിന്നെക്കാണ്മാനില്ലമേതെല്ലിരസം

വല്ലഭാമെല്ലാമെന്തിനിദം

Malayalam
വല്ലഭാമെല്ലാമെന്തിനിദംഅത്ഭുതമായി
ചൊല്ലുന്നുമൂഠേഗാഠമദം
നല്ലനാംമല്പിതാവിനെയല്ലയോനിങ്ങള്‍ക്കെല്ലാം
നല്ലതുവരുത്തുന്നതെന്നില്ലയോനിന്മനസി

സോമാനോടോത്തചാരുമുഖീ

Malayalam
തദാത്മജാകാവ്യമുനേസ്സുശീലാ
മദാന്ധചിത്താമസുരേന്ദ്രപുത്രീം
തദാത്തവസ്ത്രാഹരാണോത്സുകാസാ
മൃദുസ്മിതാംതാംസമാഭാഷതൈവം
 
സോമാനോടോത്തചാരുമുഖീശര്‍മിഷ്ഠാവാചം
കമനീരത്നമേകേള്‍ക്കസഖീ
കോമളമാംവസനംമാമകമറികനീ
 
തന്നീടവേണമിന്നിനിസുന്ദരിമൌലേ
എന്നുടെചേലവേഗംനീ
ഉന്നതകുലജാതയെന്നതുമറിയാതേ
ദുര്‍ന്നയംതുടങ്ങുന്നതിന്‍ഫലംവരുമേ

 

നീരജമിഴിയാളെ നീ

Malayalam
ശര്മ്മിഷ്ഠമുഖ്യസഖിമാരോടനന്തരംസാ
സമ്മോദമാര്‍ന്നുപലലീലകള്‍ചെയ്തശേഷം
ചെമ്മേനടന്നൊരുതടാകതടംഗമിച്ചി-
ട്ടമ്മാനിനീമണിയോടേവമുവാചമന്ദം
 
നീരജമിഴിയാളെനീനീരജാകരംകണ്ടാലും
നിരുപമപരിമളമണയുന്നപല-
സരസിജനിരയിതാവിലസുന്നുഹംസ-
പരിഷകളതിലുടനിണചേര്‍ന്നുകാൺക
സാരസാക്ഷിതവചാരുനൂപുരരവാ-
ദരാലിവവസിച്ചീടുന്നു.
 
കളമൊഴികാണുകവിമലജലം
അതിലിളകിനവീചികളതിബഹുലംപല-
ജലചരകളികളുമതിചടുലംതവ-
ചിത്തചില്ലിനയനങ്ങളോടെതിരി-

ബന്ധമെന്തിഹതവചിന്തിതമേവം

Malayalam
ബന്ധമെന്തിഹതവചിന്തിതമേവം
ചിന്തകൊണ്ടുപരം-അന്ധയായവളില്‍
എന്തുകരുണതവവന്നിടായ്‌വന്നു?
 
ബന്ധുരാംഗവര! നിന്‍തൊഴിലുകള്‍
ചന്തമല്ലറികസകലവുമധുനാ
 
നാരിതന്‍റെപരിദേവനേപുരുഷധൈര്യബന്ധമഴിയുന്നുപോല്‍
കാരിരുമ്പുമനമാക്കിയാലവനുചേരുമോകരുണനീരജവാസിന്‍?
 
സ്വീയവംശഗുരുഭീതിയോഭവല്‍ക്കായകാന്തിപരിഭൂതയോസുമ-
സായകാര്‍ത്തിതവചേര്‍ന്നിടായ്വതിനുന്യായമായപരഹേതുവെന്തമഹോ
പണ്ടുചെയ്തഗുണമൊക്കെയുംമതിയി
ലിണ്ടാലെന്നിയേ മറന്ന നീ
 

പാണിപീഡനം മേ

Malayalam
പാണിപീഡനംമേപ്രാണസമ!ചെയ്ക
കാണിതാമസമെന്യേകാമകേളിചെയ്കനാം
 
ദാനവരറിഞ്ഞുനിന്‍ഹാനിചെയ്തകാലത്തു
പ്രാണനോടുചേര്‍ത്തതുംമാനസേമറന്നിതോ
 
നിന്നുടെപഠിത്തങ്ങള്‍എന്നുപൂർത്തിയാമെന്ന-
തെണ്ണിവാണിതുഞാനുംഇന്നതുവിഫലമായ്
 
കാര്യംസാധ്യമായതിന്‍കാരണംനിരൂപിച്ചാല്‍
പുരുഷമണേ!നീയീ-നാരിയെവെടിയുമോ?

സുന്ദരകളേബരാ

Malayalam
സൂര്യാഗ്രേസരമൌലിരത്നമമരേന്ദ്രാചാര്യസൂനുര്‍മ്മുദാ
ധീരദ്ധ്യേയതപ:ഫലസ്യചമുനേരാജ്ഞാംഗൃഹീത്വാഭവല്‍
സ്വാരാജ്യംപ്രതിയാസ്യമാനഇതിതത്കാലേകവേര്‍ന്നന്ദിനീ
ചാരുസ്മേരമുഖീജഗാദകലിതാരംഭാകചംപ്രേക്ഷ്യസാ
 
സുന്ദരകളേബരാ!നന്ദിതസുരവരാ!
സുന്ദരീചിത്തചോരാ!നന്ദിയോടുകേള്‍ക്കധീരാ
 
മാമകഹൃദ്കൈരവസോമായിതാസ്യഭവാന്‍
പ്രേമാതിരേകമെന്ന്യേകാമിച്ചതെങ്ങുപോവാന്‍
 
പരിതാപപാരാവാരേപരിപതിപ്പിച്ചീടരുതെ
പുരുഷരത്നമേ!നീതാന്‍പരദൈവമെനിക്കെന്നു
 

താതന്‍എന്നോടെന്തീവണ്ണം

Malayalam
താതന്‍എന്നോടെന്തീവണ്ണംനീതിജലധേയിന്നു
പ്രീതിയെന്ന്യേപറഞ്ഞതും?ഭീതിയാകുന്നുമേകേട്ടു
 
നിന്തിരുവടിയില്ലാതെകിന്തുഗതിഎനിക്കയ്യോ
കാന്തിമാനാംകചനെന്‍റെബന്ധുവേറ്റംഅറിഞ്ഞാലും
 
താന്മരിച്ചീടാതെകണ്ടു-ചിന്മയാംഗമറ്റൊന്നിനെ
നന്മയോടുരക്ഷിപ്പവൻധാര്‍മ്മികന്മാര്‍കുലരത്നം
 
ആശയത്തിലിന്നുഭവാന്‍പേശലമായ്വിചാരിച്ചു
നാശമാര്‍ക്കുംവന്നിടാതെക്ലേശമെല്ലാംതീര്‍ക്കമമ

Pages