പൂർണചന്ദ്ര വദനേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അഥ തദാ മദനാകുലമാനസ-
സ്സുരവരോ മുദിതസ്സ ശചീയുത:
പ്രമദകാനനമേത്യ രിരംസയാ
പ്രമുദിതസ്ത്വഥ താമിദമുചിവാൻ
പൂർണചന്ദ്ര വദനേ! അർണോജദളനയനേ!
വർണജിതകാഞ്ചനേ ! കേൾക്ക തൂർണം വന്നാലും നീ.
വർണ്യഗുണജലധേ ! ജീർണമാകുന്നു മന്മാനസം കാമനാൽ.
മന്ദപവനനിതാ ഇന്ദിന്ദിരമിഥുനത്തെ
കുന്ദകുസുമത്തിലിരുത്തി ആന്ദോളനം ചെയ്യിക്കുന്നു.
ആനന്ദേന കണ്ടാലും സുന്ദരാംഗി ! സുഖേന.
എത്രനാളുണ്ടു നിൻ ഗാത്രം പുണർന്നീടാൻ
ഗോത്രതുല്യസ്തനീ ! കൊതിക്കുന്നു ഞാൻ.
അത്ര വനം തന്നിൽ തത്ര സുഖിച്ചീടാൻ
ഇത്ര സുഖം മറ്റെങ്ങാനുമുണ്ടോ?.
മദനശരനാഗങ്ങൾ ദംശനംചെയ്യുന്നു
കദനമ തു തീർത്തീടാൻ കാംക്ഷേയധാരാമൃതം
സദനമതിൽ വരിക നീ സാദരം ദയിതേ !
രദനജിതകുന്ദമുകുളേ !