മാമുനിവര തവ പാദയുഗളം വന്ദേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഇത്ഥം ദൈത്യവരൻ നിജപ്രണയിനീ  സംയുക്തനായ്‌ മേവിടും 
മദ്ധ്യേകാലമടുത്തു തന്ടെ സുതനാം പ്രഹ്ളാദനെന്നോർത്തഹോ !
വിദ്യാഭ്യാസമതിനു തം മുനിവരം ശ്രീശുക്രമേല്പിച്ചുകൊ-
ണ്ടുദ്യോഗിപ്പതിനാശു ദാനവനിദം വാചങ്ങളൂചേ മുദാ


മാമുനിവര ! തവ പാദയുഗളം വന്ദേ,
പാരാതേ ഗിരം മമ സാദരം ശ്രവിച്ചാലും


എന്നുടെ ബുജബലം മൂന്നുലോകങ്ങളിലും 
മന്ദമെന്നിയെ പുകഴ്ത്തുന്നില്ലയോ മാമുനേ!


എത്രയും ഗുണമുള്ള പുത്രനാം പ്രഹ്ലാദനെ 
ചിത്രമായീടുന്നൊരു സ്തോത്രോപദേശം ചെയ്ക
അരങ്ങുസവിശേഷതകൾ: 

വലത്ത് ശുക്രൻ. ഹിരണ്യകശിപു മകനോടൊത്ത് പ്രവേശിക്കുന്നു. വന്ദിച്ച് പദം.