ഹിരണ്യകശിപു

അസുരരാജാവ്. പ്രഹ്ലാദന്റെ അച്ഛൻ. കത്തിവേഷം.

Malayalam

തൽക്കാലാനൽപകുപ്യത്സ്വവദനകുഹര

Malayalam
തൽക്കാലാനൽപകുപ്യത്സ്വവദനകുഹരപ്രോത്ഭവൽ ഘോരഘോര-
ബ്രഹ്മാണ്ഡോത്ഭേദചണ്ഡപ്രകട കടുരവ  ഭ്രാന്തദിക് ചക്രവാളം 
സ്തംഭം നിർഭിദ്യ സദ്യഃ ക്ഷിതധരസദൃശാദ്രുജ്ജ്വലൽ  ഭീഷ്മവർഷ്മാ 
ദൈത്യേന്ദ്രദ്ധ്വാന്തദൂരീകരണ ദിനകര: പ്രാദുരാസീന്ന്യസിംഹഃ

ആരെടാ ബലമെന്നു ചൊൽക ശഠാ

Malayalam
ആരെടാ! ബലമെന്നു ചൊൽക ശഠാ!
ബാലകാ! നിനക്കു-
ആരെടാ! ബലമെന്നു ചൊൽക ശഠാ!
 
ആരെയും ബഹുമാനമില്ല 
വിചാരമില്ലിവനെന്നുവന്നിതു
 
കണ്ടുകൊൾക ദുരാശ! നിന്നുടെ 
കണ്ഠമിന്നസികൊണ്ടു സമ്പ്രതി 
രണ്ടത്താക്കി മുറിച്ചെടുത്തിടു-
മിണ്ടലില്ലതിനൊട്ടുമേ ദൃഡം.
 
എന്നിൽനിന്നധികം നിനക്കൊരു 
ധന്യനാരെട? ദുർമ്മതേ!
മന്നിലിന്നവനേവനെങ്ങിനെ 
എങ്ങിതെന്നു കഥിക്ക നീ പരം

അത്ഭുതമത്ഭുതമഭ്യസനം

Malayalam
അത്ഭുതമത്ഭുതമഭ്യസനം  പരം 
അത്ഭുത മത്ഭുതമേ! 
സഭ്യേതരമായുള്ളൊരു വചനമി-
തഭ്യസിച്ചതോർത്താൽ !
 
ചണ്ഡാമർക്കരന്മാരേ! നിങ്ങൾ 
ഈവണ്ണമെന്തുചൊൽവാൻ?
ചണ്ഡപരാക്രമനാകിയൊരെന്നുടെ 
ദണ്ഡമേൽക്ക നൂനം 
 
എന്തിവനിങ്ങനെ ചൊൽവാൻ ഗുരുസുത !
ബന്ധമെന്തു ചൊൽക 
കൃന്തനമതുഞാൻ ചെയ്തീടും തവ 
ഹന്ത  ഹന്ത മൂഢാ!....
 
കഷ്ടമിതിവനുപദേശം ചെയ്ത 
നികൃഷ്ടനായ നീയ്യോ ?
ദുഷ്ട! നിനക്കിതിനുള്ളൊരു ദക്ഷിണ-

ബാലക സുഖമോ തവ

Malayalam

സ്വർഗം ജിത്വാ സുഖമധിവസന്നേകദാ പുത്രമിത്രൈ
പ്രഹ്ലാദന്തം ഗുരുനികടഗം  സാദാരഞ്ചാപി നീത്വാ,
വിദ്യാഭ്യാസ ശ്രവണകുതുകാദങ്കമാരോപ്യ ശിഷ്ടം
പുഷ്ടാമോദം ദനുജവൃഷഭോ  ഭാഷിതഞ്ചാ ബഭാഷേ

ബാലക ! സുഖമോ തവ
ചാലവേ കേൾക്ക സുമതേ!...

ശീല ധനവിദ്യ
വഴിപോലെതന്നേ  പഠിച്ചിതോ

ചിരകാലമായില്ലയോ ഗുരുകുലമതിൽത്തന്നെ
വിരവൊടു വാണീടുന്നു വരഗുണവാസസുത !

ഉദ്യൊഗിച്ചതെന്തിനെല്ലാം!ആദ്യ കേൾക്കാൻ കൗതുകം മേ
ഹൃദ്യശീല പ്രഹ്ലാദാ ! കേൾ  വിദ്യാഹീനൻ പശുവല്ലൊ.
ഏതൊരുവിദ്യ നിനക്കു ചേതസി തെളിഞ്ഞിതെന്നും
താതനാമെന്നോടു ചൊൽക വീതസന്ദേഹം നീ വീര !

 

മാമുനിവര തവ പാദയുഗളം വന്ദേ

Malayalam
ഇത്ഥം ദൈത്യവരൻ നിജപ്രണയിനീ  സംയുക്തനായ്‌ മേവിടും 
മദ്ധ്യേകാലമടുത്തു തന്ടെ സുതനാം പ്രഹ്ളാദനെന്നോർത്തഹോ !
വിദ്യാഭ്യാസമതിനു തം മുനിവരം ശ്രീശുക്രമേല്പിച്ചുകൊ-
ണ്ടുദ്യോഗിപ്പതിനാശു ദാനവനിദം വാചങ്ങളൂചേ മുദാ


മാമുനിവര ! തവ പാദയുഗളം വന്ദേ,
പാരാതേ ഗിരം മമ സാദരം ശ്രവിച്ചാലും


എന്നുടെ ബുജബലം മൂന്നുലോകങ്ങളിലും 
മന്ദമെന്നിയെ പുകഴ്ത്തുന്നില്ലയോ മാമുനേ!


എത്രയും ഗുണമുള്ള പുത്രനാം പ്രഹ്ലാദനെ 
ചിത്രമായീടുന്നൊരു സ്തോത്രോപദേശം ചെയ്ക

മാനിനിമാർ മൗലീരത്നമേ

Malayalam
രാജൽ പല്ലവ പുഷ്പസാലകലിതാ വാസാദി മോദോല്ലസൽ 
കൂജൽ കോകില കോമളാരവമിളൽ  കേകീനിനാദാഞ്ചിതേ 
കാലേ കാമശരാതുരേ ദിതിസുതോ വീക്ഷൈകദാ വല്ലഭാം 
ബാലാം കാമകലാസു കൗശലവതീ മൂചേ  *കലാസ്ത്രാമിദം.
(*പാഠഭേദം  : കയാധൂമിദം)