ബാലക സുഖമോ തവ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
സ്വർഗം ജിത്വാ സുഖമധിവസന്നേകദാ പുത്രമിത്രൈ
പ്രഹ്ലാദന്തം ഗുരുനികടഗം സാദാരഞ്ചാപി നീത്വാ,
വിദ്യാഭ്യാസ ശ്രവണകുതുകാദങ്കമാരോപ്യ ശിഷ്ടം
പുഷ്ടാമോദം ദനുജവൃഷഭോ ഭാഷിതഞ്ചാ ബഭാഷേ
ബാലക ! സുഖമോ തവ
ചാലവേ കേൾക്ക സുമതേ!...
ശീല ധനവിദ്യ
വഴിപോലെതന്നേ പഠിച്ചിതോ
ചിരകാലമായില്ലയോ ഗുരുകുലമതിൽത്തന്നെ
വിരവൊടു വാണീടുന്നു വരഗുണവാസസുത !
ഉദ്യൊഗിച്ചതെന്തിനെല്ലാം!ആദ്യ കേൾക്കാൻ കൗതുകം മേ
ഹൃദ്യശീല പ്രഹ്ലാദാ ! കേൾ വിദ്യാഹീനൻ പശുവല്ലൊ.
ഏതൊരുവിദ്യ നിനക്കു ചേതസി തെളിഞ്ഞിതെന്നും
താതനാമെന്നോടു ചൊൽക വീതസന്ദേഹം നീ വീര !