പൂതനാമോക്ഷം

പൂതനാമോക്ഷം ആട്ടക്കഥ

Malayalam

നാമകർമ്മവിരചയ്യ ഗർഗ്ഗമുനിപുംഗവേ

Malayalam
നാമകർമ്മവിരചയ്യ ഗർഗ്ഗമുനിപുംഗവേ രഹസി നിർഗ്ഗതേ
കാമപാലസഹിതം കളായദളസുന്ദരൈഃ കിരണകന്ദളൈഃ
രാമണീയകഭുവാമസൗ സ്മരമുദഞ്ചയൻ പശുപയോഷിതാം
കാമദഃ കപടഗോപഡിംഭതനു രാതനോതു മമ മംഗളം!
 
പൂതനാമോക്ഷം സമാപ്തം

എണ്ണമില്ലേതുമിവന്റെ നാമങ്ങൾക്കു

Malayalam
എണ്ണമില്ലേതുമിവന്റെ നാമങ്ങൾക്കു
എന്നാലുമോർത്തീടുക ഇന്നു
നിർണ്ണയം കൃഷ്ണനെന്നേറ്റം പ്രസിദ്ധനാം
അർണ്ണോജനേത്രനിവൻ
 
നാരായണനോടു തുല്യനിവനെന്നു
നന്നായ് ധരിച്ചീടുക
ഘോരവൈരികുലാന്തകനാകുമിവൻ നാമം
സീരപാണിയെന്നല്ലൊ

ഭർഗ്ഗപാദാംബുജഭക്തരിൽ മുമ്പനാം

Malayalam
വിജ്ഞായാനകദുന്ദുഭേരഭിമതം പ്രജ്ഞാവതാമുത്തമം
വൃഷ്ണീനാം കുശലൈകതാനമനസം വിജ്ഞാതതത്വം ഗുരും
ഗർഗ്ഗം ഭർഗ്ഗനിഭം നിസർഗ്ഗമധുരം നിർഗ്ഗത്വരം ഗോകുലേ
ദൃഷ്ട്വാ ഹൃഷ്ടമനാഃ പുരോപരിമിതാനന്ദോഥ നന്ദോബ്രവീത്
 
ഭർഗ്ഗപാദാംബുജഭക്തരിൽ മുമ്പനാം
ഗർഗ്ഗമുനേ! ഭഗവൻ എന്റെ
ഹൃൽഗതമൊക്കവേ സാധിച്ചീടും നിന്ന-
നുഗ്രഹം കൊണ്ടു മേലിൽ
 
വല്ലവന്മാരുടെ വംശമശേഷവും
ഉല്ലസിതമായ് വന്നു ഇന്നു
നല്ലൊരു നിൻപാദ പല്ലവപാംസു-
സം‌പല്ലവമേൽക്കയാലേ
 

മായാഗോപോ ത്‌ധടിതി കപടാൽ

Malayalam
മായാഗോപോ ത്‌ധടിതി കപടാൽ കാളകൂടം ദിശന്ത്യൈ
ദത്വാ തസ്യൈ സ പുനരമൃതം ദുർല്ലഭം പൂതനായൈ
ജന്മർക്ഷേഥ ത്രുടിതശകടാകാരദൈത്യം കദാചി-
ദ്വാത്യാരൂപം ദനുഭുവമസാവഞ്ജസാ സഞ്ജഘാന
 
തിരശ്ശീല

ഹന്ത കിന്തു കരവൈ ഞാൻ

Malayalam
ഈശാളോശക ശായളോയണജൂയാണീള ബ്‌ഭഗബ്‌ഭപ്പഹാ
ദാഢാമോഹശ മൂഹഭീഷണമുഹീ ഘോളന്തജീഹായുളാ
താളാഘോളിയജീഹയേണ ശിശുണാ പിജ്ജന്ത പീണത്ഥണാ
ദീണാ ശാ പഡിയാ‍ഖണം വിളപണം കാദൂണശാ പൂദണാ
 
ഹന്ത കിന്തു കരവൈ ഞാൻ
അന്തരംഗമതിലേറ്റം സന്തതം വളർന്നീടുന്നു സന്താപമിന്നു
ഉണ്ണിയാകിലുമിവൻ മുല ഉണ്ണുന്ന നേരം വേദനയെ
എണ്ണുവാനുമെളുതല്ലേ എന്തുചെയ്‌വൂ ഞാൻ
ഇച്ചതികളോർത്തിടുകിൽ ഈശനുമേവമില്ല ഹോ
അച്യ്തന്റെ മായയെന്നു നിശ്ചയം തന്നെ
ഹാ ഹാ മതി മയങ്ങുന്നു ദേഹശോഭയും മങ്ങുന്നു

സുകുമാര നന്ദകുമാര വരിക അരികിൽ നീ മോദാൽ

Malayalam
സുകുമാര! നന്ദകുമാര!
വരിക അരികിൽ നീ മോദാൽ
 
കൊണ്ടൽനിര കൊതികോലും
കോമളമാം തവ മേനി
കണ്ടിടുന്ന ജനങ്ങടെ
കണ്ണുകളല്ലൊ സഫലം
 
കണ്ണുനീർ കൊണ്ടു വദനം
കലുഷമാവാനെന്തു മൂലം
തൂർണ്ണം ഹിമജലംകൊണ്ടു
പൂർണ്ണമാമംബുജം പോലെ
 
പൈതലെ! നിനക്കു പാരം
പൈദാഹമുണ്ടെന്നാകിലോ
പ്രീതിയോടെന്മുലകളെ-
താത! പാനം ചെയ്താലും
 
പല്ലവമൃദുലമാകും പാദം
പാണികൊണ്ടെടുത്തു

രംഗം 12 നന്ദഗോപനിലയം

Malayalam

ലളിതയായ പൂതന ശ്രീകൃഷ്ണനെ കാണുന്നു. മുലയൂട്ടുന്നു. മോക്ഷം പ്രാപിക്കുന്നു. ഈ രംഗം ധാരാളം പതിവുള്ളതാണ്, കഴിഞ്ഞ രംഗത്തെ പോലെ. എന്നാൽ ഇതിലെ എല്ലാ പദങ്ങളും ആടുകയോ പാടുകയോ പതിവില്ല.

Pages