പ്രാണനാഥ മമ മൊഴി
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
	പ്രാണനാഥ! മമ മൊഴി പ്രീതിയോടെ കേൾക്ക
	പൂർന്നമോദം കേളിചെയ്‌വാൻ തൂർണ്ണം പോക നാമുദ്യാനേ
	ചന്ദ്രനുദിച്ചുയർന്നു മന്ദവായി വീശിടുന്നു
	കുന്ദമാലതികൾ പൂത്തു കന്ദർപ്പനെ വ്ളർക്കുന്നു
	ചന്ദ്രകാന്തമണിമേട സാന്ദ്രകേളികൾക്കുചിതം
	ഇന്ദ്രലോകോദ്യാനത്തിലും ഏവമില്ല സുഖമോർത്താൽ