പത്നി(മാർ)
അമലഗുണവാരിരാശേ
പങ്കജാക്ഷ ഞങ്ങളിന്നു ശങ്കിച്ചതെല്ലാമേ
പങ്കജാക്ഷ ഞങ്ങളിന്നു ശങ്കിച്ചതെല്ലാമേ
നിൻ കരുണയാ ക്ഷമിച്ചരുളുക നാഥാ
എങ്കിലിന്നു ഞങ്ങൾക്കലങ്കാരമിപ്പോൾ
ഭംഗിയോടെ ചേർത്തീടേണം മംഗലമൂർത്തേ.
കാന്താ കാർമുകിൽ വര്‍ണ്ണാ
കാന്താ കാർമുകിൽ വര്‍ണ്ണാ സന്തോഷമോടെ
കാന്തമാരാം ഞങ്ങളുടെ വാണികൾ കേട്ടാലും
പന്തണികുചങ്ങളെ പുണരുക തരസാ
ചെന്തൊണ്ടിയധരമതു നൽക നളിനാക്ഷ
പല നാളായ് ഭവാനിപ്പോളെങ്ങുപോയി വരുന്നു?
വലയുന്നു വിരഹാർത്ത്യാ ഞങ്ങളഖിലേശ
അലസലോചനമാരെ തിരഞ്ഞുപോകയോ?
അമൃതാംശുസുവദനാ സത്യമരുളേണം
പതിനാറായിരത്തെട്ടു തരുണിമാരാലും
രതിയിലൊരലംഭാവമില്ലയോ തേ.
കാന്താ കാരുണ്യമൂർത്തേ!
പദം
പത്നി 1
കാന്താ കാരുണ്യമൂർത്തേ! കമനീയഗാത്ര!
കാന്താ കാരുണ്യമൂർത്തേ!
പത്നി 2
കാന്തമാരാകും ഞങ്ങൾ കാന്താരെ ലീല ചെയ് വാൻ
ഹന്ത പലനാളുണ്ടിതാഗ്രഹിക്കുന്നു നാഥാ.
ഒന്നിച്ച്
നിന്തിരുമേനി ചേർത്തു സന്തതം പുണരുവാൻ
സംഗതി വരികയാൽ സഫലം ഞങ്ങടെ ജന്മം.
ദേവദേവൻ വാസുദേവൻ
പകുതിപ്പുറപ്പാട്
അക്കാലം ദ്വാരകായാം പുരിയിലഖിലലോകേശ്വരൻ വാസുദേവൻ
വിഖ്യാതൈർ മന്ത്രിമുഖ്യൈരഖിലഭുവനവും പാലനം ചെയ്തു മോദാൽ
ഭക്താനാമിഷ്ടദായീ നിജപിതൃജനനീ ഭ്രാതൃദാരാത്മജാദ്യൈ-
സൗഖ്യം വാഴുന്നു പാലാഴിയിൽ മലർമകളോടൊത്തുതാനെന്നപോലെ.
ദേവദേവൻ വാസുദേവൻ
ദേവകീനന്ദനൻ
രേവതീശനോടും നിജ സേവകന്മാരോടും
ഭക്തരായ് മേവീടും പാണ്ഡുപുത്രന്മാർക്കുളവാം
ആർത്തികളശേഷം തീർത്തു കീർത്തി വർദ്ധിപ്പിപ്പാൻ
വല്ലവിമാരേ ധരിച്ചീടുവിൻ
പ്രാണനായക കേട്ടാലും
നരവരശിഖാമണേ നിശമയ ഗിരം
പദം
നരവരശിഖാമണേ! നിശമയ ഗിരം മേ
വിരവിനൊടറികനീ വിപിനമതി വിജനം.
മല്ലികാക്ഷാവലിവല്ലഭകളോടുമിതാ
കൽഹാരകാനനേ കാൺക, വിലസുന്നൂ.
കമലാകരം ചാരു കാനനമഹി തന്റെ
വിമലമുകുരം പോലെ വിലസുന്നു പാരം.
ചൂതങ്ങളിൽ മധുപോതങ്ങൾ വാഴുന്നു
ചൂതശരനാമലിപിജാതമതുപോലെ
കളകണ്ഠഗീതമിതു കാമനുടെ ചാപഗുണ-
കളശിഞ്ജിതം പോലെ കാനനേ കേൾക്കുന്നു.
മഞ്ജുതരകുഞ്ജമിതു മദനകേളിചെയ്‌വതി-
ന്നഞ്ജസാപോക നാം അംബുജവിലോചന!
വദനസുധാകര
വദനസുധാകര ഗളിതാമൃതരസ-
സദൃശം തവ വചനം വല്ലഭ
മദനരസം വളരുന്നയി മമ
മദനസദൃശ പുണരുക സസുഖം.
(രാജേന്ദ്ര മഹാരഥമകുട രാജിതപദപങ്കജവീര)