ഭർഗ്ഗപാദാംബുജഭക്തരിൽ മുമ്പനാം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വിജ്ഞായാനകദുന്ദുഭേരഭിമതം പ്രജ്ഞാവതാമുത്തമം
വൃഷ്ണീനാം കുശലൈകതാനമനസം വിജ്ഞാതതത്വം ഗുരും
ഗർഗ്ഗം ഭർഗ്ഗനിഭം നിസർഗ്ഗമധുരം നിർഗ്ഗത്വരം ഗോകുലേ
ദൃഷ്ട്വാ ഹൃഷ്ടമനാഃ പുരോപരിമിതാനന്ദോഥ നന്ദോബ്രവീത്
ഭർഗ്ഗപാദാംബുജഭക്തരിൽ മുമ്പനാം
ഗർഗ്ഗമുനേ! ഭഗവൻ എന്റെ
ഹൃൽഗതമൊക്കവേ സാധിച്ചീടും നിന്ന-
നുഗ്രഹം കൊണ്ടു മേലിൽ
വല്ലവന്മാരുടെ വംശമശേഷവും
ഉല്ലസിതമായ് വന്നു ഇന്നു
നല്ലൊരു നിൻപാദ പല്ലവപാംസു-
സംപല്ലവമേൽക്കയാലേ
എത്രയും കാരുണ്യ പാത്രങ്ങളായുള്ള
നേത്രാഞ്ചലങ്ങൾ കൊണ്ടു എന്റെ
പുത്രനെയൊന്നു കടാക്ഷിക്ക നീയും
കൃതാർത്ഥനായ് വാഴുമിവൻ