നല്ലാരിൽമൗലിമാരേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കദാചിദിന്ദ്രോഥ സുരാംഗനാനനാം
മുദാ സമാസാദ്യ സമാജമാസാം
സുഗാഢമാലിംഗ്യ സമാഹ്വയംസ്താ
ജഗാദ മന്ദസ്മിതപൂർവമേവം
 
നല്ലാരിൽമൗലിമാരേ, സല്ലാപം കേൾക്ക മമ
സ്വർല്ലോകസുന്ദരിമാരേ
മുല്ലബാണനധികം ഉല്ലാസമാർന്നീടുന്ന
നല്ല സമയമിതു കാൺകെടോ കാലകൗതൂഹലം
ചെന്താർശരനധികം ബന്ധുവായ്‌മേവീടിന
വസന്തവിലാസങ്ങൾക്കൊരന്തരമില്ല പാർത്താൽ
ചന്തമേറുന്ന നിങ്ങൾ അന്തികേ വന്നീടുന്ന
ഗന്ധവാഹൻ തന്റെ സന്തതം സുരതാഡംബരം
ബന്ധുതയാ വിചാരിച്ചു ബന്ധുരാംഗീജന-
മാനസമേറ്റം ബത മുഹുരപി വിരഹേ വലയിച്ചു
അന്തികേ രതി കലർന്നവനിപ്പോൾ ഹന്ത പരിചരിച്ചു
അധിവസിച്ചു അനുസരിച്ചു നാം രമിക്ക
മത്തകാശിനിമാരിലുത്തമമാരാം നിങ്ങൾ
ദൂരത്തു നിന്നീടാതെ ചാരത്തു വന്നീടുവിൻ
മൗനത്തെ പ്രാപിച്ചുള്ളിൽ സമയം വ്യർത്ഥമാക്കായ്‌വിൻ
മുഗ്ദ്ധാക്ഷിമാരേ! എത്രയും പെരുതാകുന്നിതു
ചിത്തജതാപമിദാനീം ചേർത്തുകൊൾക 
കുചകുംഭമുരോഭുവി മധുരമധരമതു തരിക മനോജ്ഞേ
ചേർത്തുചെയ്തീടുക വിവിധാശ്ലേഷം 
ചിത്തമിഹ കുളിർക്ക-സുഖമിരിക്ക- ഹൃദി ധരിക്ക - നാം രമിക്ക