രാവണോത്ഭവം

രാവണോത്ഭവം

Malayalam

സന്ധ്യാകാലേ കുലഗിരിതടേ

Malayalam
സന്ധ്യാകാലേ കുലഗിരിതടേ ഗന്തുമേവാക്ഷമേഷു
സ്കന്ദാവാരം സപദി കലയൻ സൈനികേഷു സ്വകേഷു
സങ്കേതന്തദ്ധനദസദനം സംക്രമന്തീം നിശായാം
ശങ്കാവിഷ്ടാം മദനതരള സ്തത്ര രംഭാം ദദർശ

ആശരവംശാധിപ ദശാനന കേൾ

Malayalam
ആശരവംശാധിപ ദശാനന കേൾ
എനിക്കാശയതിനില്ലെന്നല്ല ചൊല്ലീടാം ഞാൻ
ആശു ഞാനതിനുത്സാഹം ചെയ്തീടായ്‌വാൻ തവ
ആശ അറിയായകകൊണ്ടത്രേ കാരണം കേൾ;
ഇന്നി നാമിതേവമെങ്കിൽ ശൗര്യരാശേ, ഇന്നു-
തന്നാലും ത്വൽസോദരിയെ വൈകീടാതെ

വിദ്യുജ്ജിഹ്വ വീരരണിയുന്ന മൗലേ

Malayalam
വിദ്യുജ്ജിഹ്വമുപേത്യ രാക്ഷപതേർല്ലങ്കേശ്വരസ്യാജ്ഞയാ
സദ്യസ്സോപി വിഭീഷണസ്തമനയദ് ഭ്രാതുശ്ച തസ്യാന്തികം
ദൃഷ്ട്വാ ഹൃഷ്ടമനാഃ പ്രഹൃഷ്ടഹൃദയം പുഷ്ടശ്രിയാമ്മൗലിനം
ശ്ലിഷ്ടം പാദയുഗേ ദശാനന ഇതി പ്രോചേ ഗിരം സാദരം
 
 
വിദ്യുജ്ജിഹ്വ വീരരണിയുന്ന മൗലേ! അഹ-
മദ്യ ഭവാനെക്കണ്ടു കൃതാർത്ഥനായി
ഉദ്യോഗം നിനക്കുണ്ടെങ്കിൽ ചൊല്ലീടാം ഞാൻ പര-
മദ്യ ഭവാൻ ചെയ്യേണ്ടുന്നൊരു കാര്യമുണ്ടു;
മത്ഭഗിനിതന്നുടെ പാണിഗ്രഹണം പര-
മൽഭുതവിക്രമനാം നീ ചെയ്തീടേണം;

വത്സേ തവ പാണിഗ്രഹണം

Malayalam
വത്സേ! തവ പാണിഗ്രഹണം വൈകാതെ ചെയ്യിപ്പാനായ്
ഉത്സാഹംചെയ്തീടുന്നേൻ നൽസുഖം വാഴ്ക നീയും
അദ്യാതിവീരന്മാർകളിഗ്രനായ് മേവീടുന്ന
വിദ്യുജ്ജിഹ്വനെയിങ്ങു വരുത്തുക വിഭീഷണ!

കേൾക്കെണം എന്നുടയ വാക്കേവം

Malayalam
 
നർമ്മാലാപൈഃ പ്രിയാ താമിതി സമനുനയൻ ലാളയൻ കേളിഭേദൈഃ
ശർമ്മാസീനോ ദശാസ്യസ്സുചിരമനുഭവൻ കാന്തയാ തത്ര പുര്യാം
ലങ്കായാം ശങ്കിതാത്മാ ഖലു വിബുധജനൈഃ സുസ്ഥിതോയം കദാചിത്
പ്രാപ്യാഭ്യർണ്ണം ഭഗിനാ സ്മരപരവശ്യാ ശൂർപ്പണാഖൈവമുക്തഃ
 
 
കേൾക്കെണം എന്നുടയ വാക്കേവം ചൊല്ലീടുന്ന-
തോർക്കേണമൊരു സുഖവും വേണ്ടായെന്നോ എനിക്ക്?
ഊക്കേറിന വീരന്മാർകളിലഗ്രനായ് മേവീടുന്ന
അഗ്രജ, മമ പാണിഗ്രഹണം നീ ചെയ്യിക്കേണം
വന്നുകരേറി യൗവ്വനം ഇന്നു വൃഥാ ഭവിച്ചു

Pages