സ്വസ്ത്യസ്തു തേ മമ പുത്ര

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സ്വസ്ത്യസ്തു തേ മമ പുത്ര, മഹാമതേ!
സ്നിഗ്ദ്ധഗുണാംബുനിധേ! തവ-
ഭക്തിവിനയാദി കണ്ടധികം മമ 
ചിത്താനന്ദം നൽകുന്നു;
ലങ്കയെന്നുണ്ടൊരു രാജധാനി പണ്ടേ
അതിങ്കലധിവസിച്ചുകൊൾക
ശങ്കരഭക്തസുകേശപുത്രന്മാരാം 
ഭയങ്കരരാം രാക്ഷസർ
ലോകവിരോധികളായതുകാരണം 
നാകികളർത്ഥിക്കയാൽ സർവ്വ
ലോകനാഥൻ ദേവപക്ഷമായ് 
വന്നുടനാകവേ സംഹരിച്ചു,
ചക്രായുധൻ മാലിയെക്കൊലചെയ്തപ്പോൾ
ചക്രഭീത്യാ മറ്റുള്ളോർ പിന്നെ
പുക്കിതു പാതാളം തന്നിൽ 
സുഖേന നിവസിക്കുന്നവരവിടെ.
ദക്ഷിണവാരിധിമദ്ധ്യേ സുബേലാഖ്യ
ക്ഷിതിധരമൂർദ്ധാവിങ്കൽ-സുര
തക്ഷകനിർമ്മിതം സ്വർഗ്ഗോപമം പുരം
അക്ഷീണസമ്പത്‌പദം,
തത്രപോയ് ചെന്നു വസിക്ക സുഖേന നീ
നിസ്തുലപുണ്യാംബുധേ-തവ
വർദ്ധിക്കും കീർത്തിയും ബുദ്ധിയും നാനാ
സമൃദ്ധിയും സിദ്ധിച്ചീടും