വിശ്രവസ്സ്

രാവണന്റെ അച്ഛൻ

Malayalam

വിദ്യാപാഠവും നിങ്ങൾക്കു നിത്യവും വേണം

Malayalam
വിദ്യാപാഠവും നിങ്ങൾക്കു നിത്യവും വേണം
കൃത്യാകൃത്യവിചാരവും
ഗംഭീരഹൃദയബാല കുംഭകർണ്ണ! കേൾ സംഭാഷിതം വിഭീഷണ!
ലീലാലോലരായ് നിങ്ങൾ മേവീടാതെക-
ണ്ടാലോചിക്കണം കാര്യങ്ങൾ

രാത്രിഞ്ചരജനവരബാലക

Malayalam
പ്രേം‌ണാതിലാള്യാം തനയം മുനീന്ദ്രോ
നാമ്നാ ദശഗ്രീവമസൗ ചകാര
പുനഃ കനിഷ്ഠം ബലിനാം വരിഷ്ഠം
ജാതം തനൂജം ത്വഥ കുംഭകർണ്ണം
 
ജാതാം പുനശ്ശൂർപ്പണഖാം തനൂജാം
വിഭീഷണം തത്സഹജം ച പുത്രം
സർവാനഥാഹൂയ നിജാത്മജാൻ സോ-
പ്യുവാച വാചം പ്രണതാൻ പാദാബ്ജേ
 
 
 
രാത്രിഞ്ചരജനവരബാലക മമ പുത്ര കേൾ ദശവദന!
നിസ്തുല്യഗുണരാശേ! നീ ധർമ്മപരനായി വ്യർത്ഥമാക്കരുതേ കാലം

തരുണിമാരണിയുന്ന മകുടമണേ

Malayalam
തരുണിമാരണിയുന്ന മകുടമണേ
തരികയെൻ കരമതിൽ ബാലകനെ
തരുണേന്ദുസമാനനം തനയമേനം
തരസാ കണ്ടതുമിപ്പോൾ സുകൃതോദയം.
അതിബലസഹിതനായ് മരുവുമിവൻ.
ജിതമാകുമഖിലലോകവുമിവനാൽ
മതിയായുള്ളവനെന്നൊരെശസ്സുമുണ്ടാം
വിധിബലമിവനേവം ഭവതി നൂനം

കൈകസി കേൾ മമ ജായേ

Malayalam
കൈകസി, കേൾ മമ ജായേ തവ കൈവരുമിന്നഭിലാഷം;
കൈതവമല്ലിതു ചൊല്ലുന്നതു കേവളമിന്നിതു സാദ്ധ്യം;
ശക്തിയുക്തന്മാരായി മൂന്നു പുത്രർ നിനക്കുളവാകും;
പുത്രരിലഗ്രജനോർത്താൽ ഭുവനത്രയമൊക്കെയടക്കും;
ഉത്തമമെന്നിയേ മേവും സമയത്തിലപേക്ഷിച്ചമൂലം-അതി
നിസ്ത്രപനായ് മരുവീടുന്നൊരു പുത്രിയുമാശു ലഭിയ്ക്കും
നല്ലതു വന്നീടുവാനും പുനരല്ലലകന്നീടുവാനും
നല്ലതു നല്ലജനാനാം പദപല്ലവസേവയതല്ലൊ

പാണിം ഗൃഹീത്വാഥസുമാലിപുത്ര്യാ

Malayalam
പാണിം ഗൃഹീത്വാഥസുമാലിപുത്ര്യാ
വാണീശപൗത്രസ്സുതരാം സുഗാത്ര്യാ
രേമേ തയാ സോപി മുനീശ്വരോസൗ
രാമാ തമേവം നിജഗാദ കാന്തം

മതിമുഖി തവ മൊഴി

Malayalam
മതിമുഖി, തവ മൊഴി കുതുകമെത്രയുമോർത്താൽ
അതിമോദമധുനാ മേ മനസ്സിലാകുന്നു;
പതിയായീടണമെന്നരികിൽ വന്നൊരു നാരി
മതിമാനായുള്ളൊരു പുരുഷനോടു ചൊൽകിൽ
ഗ്രഹിച്ചീടും പാണി ധരിച്ചീടുമവൻ
വരിച്ചീടും; നിന്നിലിഹ ദൈവം ഫലിച്ചീടും

ബാലികാജനമണിയുന്ന

Malayalam
പിതുരാജ്ഞയാം സുമധുരം തു കൈകസീ
സമവാപ വിശ്രവസമസ്യ പാദയോഃ
പതിതാം നിരീക്ഷ്യ പതിതാം ച കാങ്‌ക്ഷതീം
നിജഗാദ സോപി വചനം മുനീശ്വരഃ
 
 
ബാലികാജനമണിയുന്ന മഞ്ജുമൗലിമണേ, കേൾക്ക നീ
നീലക്കാർവേണീ നീരജോപമപാണീ!
ബാലകോകിലവാണീ - കല്യാണീ
അരുവയർകുലമതിൽ അരുമയിൽ പ്രദീപമായ്
മരുവും നീ ആരെന്നും കസ്യ പുത്രിയെന്നും
അരികിൽ വന്നീടുവാൻ കാരണമതും നിന-
ക്കഭിലാഷവുമെന്തെന്നുരചെയ്ക തരസാ.
സുരുചിരേ, ചാരുകചഭാരേ ഭൂരിഗുണവരേ നാരീ

സ്വസ്ത്യസ്തു തേ മമ പുത്ര

Malayalam
സ്വസ്ത്യസ്തു തേ മമ പുത്ര, മഹാമതേ!
സ്നിഗ്ദ്ധഗുണാംബുനിധേ! തവ-
ഭക്തിവിനയാദി കണ്ടധികം മമ 
ചിത്താനന്ദം നൽകുന്നു;
ലങ്കയെന്നുണ്ടൊരു രാജധാനി പണ്ടേ
അതിങ്കലധിവസിച്ചുകൊൾക
ശങ്കരഭക്തസുകേശപുത്രന്മാരാം 
ഭയങ്കരരാം രാക്ഷസർ
ലോകവിരോധികളായതുകാരണം 
നാകികളർത്ഥിക്കയാൽ സർവ്വ
ലോകനാഥൻ ദേവപക്ഷമായ് 
വന്നുടനാകവേ സംഹരിച്ചു,
ചക്രായുധൻ മാലിയെക്കൊലചെയ്തപ്പോൾ
ചക്രഭീത്യാ മറ്റുള്ളോർ പിന്നെ
പുക്കിതു പാതാളം തന്നിൽ