കൈകസി കേൾ മമ ജായേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കൈകസി, കേൾ മമ ജായേ തവ കൈവരുമിന്നഭിലാഷം;
കൈതവമല്ലിതു ചൊല്ലുന്നതു കേവളമിന്നിതു സാദ്ധ്യം;
ശക്തിയുക്തന്മാരായി മൂന്നു പുത്രർ നിനക്കുളവാകും;
പുത്രരിലഗ്രജനോർത്താൽ ഭുവനത്രയമൊക്കെയടക്കും;
ഉത്തമമെന്നിയേ മേവും സമയത്തിലപേക്ഷിച്ചമൂലം-അതി
നിസ്ത്രപനായ് മരുവീടുന്നൊരു പുത്രിയുമാശു ലഭിയ്ക്കും
നല്ലതു വന്നീടുവാനും പുനരല്ലലകന്നീടുവാനും
നല്ലതു നല്ലജനാനാം പദപല്ലവസേവയതല്ലൊ