വിദ്യുജ്ജിഹ്വ വീരരണിയുന്ന മൗലേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വിദ്യുജ്ജിഹ്വമുപേത്യ രാക്ഷപതേർല്ലങ്കേശ്വരസ്യാജ്ഞയാ
സദ്യസ്സോപി വിഭീഷണസ്തമനയദ് ഭ്രാതുശ്ച തസ്യാന്തികം
ദൃഷ്ട്വാ ഹൃഷ്ടമനാഃ പ്രഹൃഷ്ടഹൃദയം പുഷ്ടശ്രിയാമ്മൗലിനം
ശ്ലിഷ്ടം പാദയുഗേ ദശാനന ഇതി പ്രോചേ ഗിരം സാദരം
 
 
വിദ്യുജ്ജിഹ്വ വീരരണിയുന്ന മൗലേ! അഹ-
മദ്യ ഭവാനെക്കണ്ടു കൃതാർത്ഥനായി
ഉദ്യോഗം നിനക്കുണ്ടെങ്കിൽ ചൊല്ലീടാം ഞാൻ പര-
മദ്യ ഭവാൻ ചെയ്യേണ്ടുന്നൊരു കാര്യമുണ്ടു;
മത്ഭഗിനിതന്നുടെ പാണിഗ്രഹണം പര-
മൽഭുതവിക്രമനാം നീ ചെയ്തീടേണം;
യോഗ്യത നിന്നോളമോർത്താലാർക്കുമില്ല മമ
ഭാഗ്യമേവം വന്നതിപ്പോളെന്നു നൂനം;
മിത്രഭാവം നമ്മിലുളവാകിലോ കേൾ ഒരു-
ശത്രുവുമുണ്ടായ്‌വരാ ജഗത്തിലെങ്ങും