തന്നു ഞാൻ മത്സോദരിയെ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
തന്നു ഞാൻ മത്സോദരിയെ ധന്യമൗലേ, ഇനി
നന്നായി വാഴ്കെടോ ഇവളോടുകൂടെ
അരങ്ങുസവിശേഷതകൾ:
വിദ്യുജ്ജിഹ്വൻ രാവണന്റെ അടുത്ത് നിൽക്കുന്ന മണ്ഡോദരിയെ കണ്ട് ശൂർപ്പണഖയാണെന്ന് തെറ്റിദ്ധരിക്കുന്നു. തന്നു ഞാൻ മത്സോദരിയെ എന്ന ഘട്ടത്തിലാണ് ശൂർപ്പണഖ പ്രവേശിക്കുന്നത്.
കരി ശൂർപ്പണഖ അരങ്ങിൽ മുഖം മറച്ച് രാവണനു പിന്നിലായി നിൽക്കുന്നു. തന്നു ഞാൻ മത്സോദരിയെ എന്ന് പാടി കൈപിടിച്ച് കൊടുക്കുമ്പോൾ ശൂർപ്പണഖ മുന്നിലേക്ക് വരികയും മുഖം മറച്ച തുണി മാറ്റുകയും ചെയ്യുന്ന രീതിയിലും ഇന്ന് ഇത് അവതരിപ്പിക്കാറുണ്ട്.
വിദ്യുജ്ജിഹ്വന്റെ ഗോഷ്ഠികളും ശൂർപ്പണഖയുടെ കാണുമ്പോൾ ഉള്ള പരിഭ്രമവും നേരമ്പോക്കുള്ളതാണ്.
രാവണൻ ധനാശി തൊഴുന്നു.
രാവണോത്ഭവം സമാപ്തം