പുറപ്പാടും നിലപ്പദവും
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
	ആസീദശേഷധരണീപതി ചക്ര ചക്ര-
	വിക്രാന്ത വിശ്രുതയാ: പ്രഥിത പ്രഭാവ:
	രാജാ നിജദ്രവിണ നിർജ്ജിത രാജരാജ-
	ഭൂതിവ്രജോ ജഗതി ഭീഷ്മക നാമധേയ:
	നിലപ്പദം:-
	ധർമശീലശിഖാമണി ധൈര്യവാൻ ഭീഷ്മകൻ
	നിർമലാംഗൻ നിജപുരേ സമ്മോദേന വാണു
	പഞ്ചാനന ധീരന്മാരാം പൗരവീരരോടും
	ചഞ്ചലേക്ഷണമാരോടും ചാരുകേളി ചെയ്തും
	ദേവാധിനായക തുല്യൻ പാവനചരിതൻ
	ദേവകീനന്ദന പാദ സേവൈ കനിരതൻ
	ശ്രീനായക പദാംഭോജം സാനന്ദം ചിന്തിച്ചു
	മാനസതാരിങ്കൽ സദാ മാനനീയ ശീലൻ.