ചന്ദ്രമുഖിമാരേ കാൺക ചാരുതരമഹോ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
സോൽകണ്ഠം കളകണ്ഠകണ്ഠമുരളീനാളീഗളൽ പഞ്ചമേ
കിഞ്ചിൽ കിഞ്ചിദുദഞ്ചിതാഞ്ചിതലതാസഞ്ചന്നകുഞ്ചാന്തരേ
പ്രാചീനാചലമൗലീമണ്ഡനവിധിം പ്രാപ്തം വിധോർമണ്ഡലം
ദൃഷ്ട്വാ തുഷ്ടമനാ ജഗാദ നൃപതി: പ്രേമാകുല: പ്രേയസീഃ
 
 
ചന്ദ്രമുഖിമാരേ കാൺക ചാരുതരമഹോ
ചന്ദ്രനിതാ വിലസുന്നു സാന്ദ്രമോദകരൻ
സോമബിംബസിതമണി കോമളപഞ്ജരേ
സാമോദമങ്കകോകില കാമിനീ വാഴുന്നു
നിങ്ങളുടെ വദനവും നിജമണ്ഡലവും
നിർമലകരനറിവാൻ നൂനമങ്കിതനായി.
മാരവീര വീരപാണ ചാരുഭജനമോ
സാരസമോ കാൺക നാകവാഹിനി തന്നുടെ
വ്യോമകമലിനീചര കോമളഹംസമോ
കാമനുടെ ചാമരമോ കണ്ടാലും ചന്ദ്രനോ
കാമിനിമാരേ കണ്ടാലും കോകിലമിവിടെ
കാമനുടെ വന്ദിപോലെ കാനനേ കൂകുന്നു.
നിങ്ങളുടെ മുഖങ്ങളാൽ നിർജ്ജിതനായ്  ശശി
മങ്ങി മുകുളിതമായി മഞ്ജുകഞ്ജപുഞ്ജം