മന്ദമന്ദമരവിന്ദ സുന്ദര
രാഗം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മന്ദമന്ദമരവിന്ദ സുന്ദര ദൃശം ഗിരീന്ദ്ര ദുഹിതുഃ പദാൽ
ഇന്ദിരാമിവ കരാഞ്ജലാഞ്ജിത മരന്ദസാന്ദ്ര വരമാലികാം
കുന്ദബാണ വിയശ്രിയം നൃപതിവൃന്ദമദ്ധ്യേമുപസംഗതാം
സ്യന്ദനം സമധിരോപൃതാം സമഭിനന്ദയാൽ സ മധുസൂദനഃ
അർത്ഥം:
പാർവതീദേവിയുടെ പദാന്തികത്തിൽ നിന്ന് മഹാലക്ഷ്മിയെപോലെ കയ്യിൽ പുതുപ്പൂക്കളെക്കൊണ്ട് കൊരുത്ത വരണമാല്യം ഏന്തിയവളും, കാമദേവന്റെ വിജയശ്രീക്ക് ഒത്തവളും, രാജാക്കന്മാരുടെ മദ്ധ്യത്തിലേക്ക് മെല്ലെ മെല്ലെ വന്നുചേർന്നവളുമായ ആ താമരമിഴിയാളെ തേരിൽ കയറ്റി മധുസൂദനൻ വളരെ അഭിനന്ദിച്ചു.
അരങ്ങുസവിശേഷതകൾ:
ശ്ലോകത്തോടൊപ്പം രുഗ്മിണി ബ്രാഹ്മണനിൽ നിന്നും വരണമാല്യം വാങ്ങി ‘നൃപതിവൃന്ദമദ്ധ്യേമുപസംഗതാം’ എന്നിടത്ത് കൃഷ്ണനെ മാല ഇട്ടു വരിക്കുന്നു. കൃഷ്ണന്‍ രുഗ്മിണിയുടെ കരം ഗ്രഹിച്ചു ‘സ്യന്ദനം സമധിരോപ്യ‘ എന്നിടത്ത് തേരിൽക്കയറി യാത്രയാവുന്നു.